
മോന്‍സണ്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന ഐജി ഗുഗുലോത്ത് ലക്ഷ്മണനെ സര്‍വീസില്‍ തിരിച്ചെടുത്തു. 360 ദിവസം സസ്‌പെന്‍ഷനിലായിരുന്നു. പൊലീസ് ട്രെയിനിങ് ഐജിയായാണ് പുതിയ നിയമനം.
മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട കേസ് ക്രൈം ബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു. അന്വേഷണം അവസാനിച്ച സാഹചര്യത്തില്‍ തിരിച്ചെടുക്കാമെന്ന് സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍,ഐജി ലക്ഷമണന്‍ എന്നിവരെയടക്കം ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് കോടതിയെ അറിയിച്ചത്. കാര്യമായ കണ്ടെത്തലുകള്‍ ഇല്ലാതെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് അവസാനിപ്പിക്കുകയും ചെയ്തു.
മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍, ഐജി ലക്ഷ്മണ, സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്‍പ്പി സന്തോഷ് എന്നവരാണ് മറ്റ് പ്രതികള്‍. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉദ്യോഗസ്ഥര്‍ പദവി ദുരുപയോഗം ചെയ്‌തെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, പണം വാങ്ങിയതിന് തെളിവില്ലെന്നാണ് പറയുന്നത്.