
തൃശൂർ ചെറുതുരുത്തിയിൽ ഭാരതപ്പുഴയിലെ അനധികൃത ബോട്ട് സർവീസ് നിള ബോട്ട് ക്ലബിനെതിരെ കേസ് എടുത്ത് പൊലീസ്. മനുഷ്യജീവന് അപകടമുണ്ടാക്കും വിധം ബോട്ട് സർവീസ് നടത്തിയതിനെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. നെൽപ്പാടം മണ്ണിട്ട് നികത്തിയും ഭാരതപ്പുഴ കയ്യേറിയും പ്രവർത്തനം തുടരുന്ന ബോട്ട് ക്ലബ്ബിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.
ബോട്ട് ക്ലബ് പ്രവർത്തിക്കുന്നത് കാരണം പ്രദേശത്തെ കുടിവെള്ള പദ്ധതികൾ മലിനമാക്കുന്നതായി ചെറുതുരുത്തി ഷൊർണ്ണൂർ മേഖലയിലെ ജനങ്ങൾ പരാതിപ്പെട്ടിരുന്നു. റവന്യൂ വകുപ്പും കൃഷി വകുപ്പും സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അനധികൃതമായി പ്രവർത്തിക്കുന്ന ബോട്ട് ക്ലബ്ബിൻ്റെ വാർത്ത ന്യൂസ് മലയാളമാണ് പുറത്തുകൊണ്ടുവന്നത്.