ഭക്തർക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്തണം; സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന പൊലീസുകാർക്ക് സിപിആർ പരിശീലനം

20 പേർ അടങ്ങുന്ന സംഘമായാണ് ഉദ്യോഗസ്ഥർ ദിവസവും പരിശീലനം നേടുന്നത്
ഭക്തർക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്തണം; സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന പൊലീസുകാർക്ക് സിപിആർ പരിശീലനം
Published on

സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സിപിആർ പരിശീലനം. 20 പേർ അടങ്ങുന്ന സംഘമായാണ് ഉദ്യോഗസ്ഥർ ദിവസവും പരിശീലനം നേടുന്നത്. ഭക്തർക്ക് അടിയന്തര ചികിത്സ വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം.

പൊലീസ് ക്യാമ്പിൽ പ്രാഥമിക പരിശീലനങ്ങൾക്ക് ഒപ്പം സിപിആർ നൽകാനുള്ള പരിശീലനവും നൽകാറുള്ളതാണ്. എന്നാൽ നാളുകളായി സിപിആർ നൽകാത്തതിനാൽ പലരും സിപിആർ നൽകുന്നത് മറന്ന് തുടങ്ങിയതോടെയാണ് സന്നിധാനത്ത് ജോലി ചെയ്യുന്ന മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും സിപിആർ പരിശീലനം നൽകാൻ തീരുമാനിച്ചത്. സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്കു അടിയന്തരഘട്ടത്തിൽ സിപിആർ നൽകുന്നതിനായാണ് പരിശീലനം. സോപാനത്ത് ചുമതലയുള്ള 20 പൊലീസ് ഉദ്യോഗസ്ഥരാണ് ആദ്യ ദിവസം പങ്കെടുത്തത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം സന്നിധാനം സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ നിർവഹിച്ചു.

സന്നിധാനത്തെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് ദേവസ്വം കോൺഫറൻസ് ഹാളിൽ പരിശീലനം നൽകുന്നത്. മലകയറുന്നതിനിടെ ഹൃദയാഘാതം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് അടിയന്തര ചികിത്സ നൽകുന്നതിന് വിപുലമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com