കോഴിക്കോട് പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയിൽ ആൾമാറാട്ടം; പരീക്ഷയ്‌ക്കെത്തിയ ബിരുദ വിദ്യാർഥി പിടിയിൽ

ആർഎസി ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്മെൻ്റ് പരീക്ഷയിലാണ് ആൾമാറാട്ടം
കോഴിക്കോട് പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയിൽ ആൾമാറാട്ടം; പരീക്ഷയ്‌ക്കെത്തിയ ബിരുദ വിദ്യാർഥി പിടിയിൽ
Published on

കോഴിക്കോട് നാദാപുരം കടമേരിയിൽ പരീക്ഷയിൽ ആൾമാറാട്ടം. ആർഎസി ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്മെൻ്റ് പരീക്ഷയിലാണ് ആൾമാറാട്ടം. സംഭവത്തിൽ മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ. മുഹമ്മദ് ഇസ്മയിൽ ( 18 ) അറസ്റ്റിലായി.

ആർഎസി ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥിക്ക് പകരം ബിരുദ വിദ്യാർഥിയായ മുഹമ്മദ് ഇസ്മായിലാണ് പരീക്ഷ എഴുതാൻ എത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ചോദ്യം ചെയ്തതപ്പോഴാണ് ആൾമാറാട്ടം മനസിലായത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com