
അട്ടപ്പാടിയിൽ മകൻ അമ്മയെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പുതൂർ പഞ്ചായത്തിൽ അരളിക്കോണം സ്വദേശി രേശിയാണ് (55) മരിച്ചത്. മകൻ രഘുവിനെ പുതൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച പുലർച്ചെ നാല് മണിക്കാണ് ഞെട്ടിക്കുന്ന സംഭവം. മകന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു.