ചിതറയിൽ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ചിതറയിൽ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പെരുമാതുറ സഫീല ലാന്റിൽ ഇരുപത്തിയാറ് വയസുകാരനായ ഹാരീഷാണ് അറസ്റ്റിലായത്
Published on

കൊല്ലം ചിതറയിൽ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിലായി. പെരുമാതുറ സഫീല ലാന്റിൽ ഇരുപത്തിയാറ് വയസുകാരനായ ഹാരീഷാണ് അറസ്റ്റിലായത്.

2023ലാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്. വിവാഹസൽക്കാര ചടങ്ങിൽ വച്ച് പരിചയപ്പെട്ട ഇയാൾ പിന്നീട് പ്രണയം നടിച്ച് കുട്ടിയുടെ ചിതറയിലെ വീട്ടിൽ രാത്രി കാലങ്ങളിൽ നിരന്തരം എത്തി പീഡിപ്പിക്കുകയായിരുന്നു. അഞ്ചലിൽ പഠിക്കുന്ന കുട്ടിയെ വഴിയിൽ നിന്ന് കൂട്ടിക്കൊണ്ട് പോയി തിരുവനന്തപുരത്ത് ബന്ധു വീട്ടിലെത്തിച്ചും പീഡനത്തിന് ഇരയാക്കി.

തുടർന്ന് കുട്ടി പഠനത്തിൽ പിന്നോട്ട് പോയത് മനസിലാക്കിയ രക്ഷിതാക്കൾ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ചിതറ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇയാളെ പെരുമാതുറയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.


News Malayalam 24x7
newsmalayalam.com