ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; രാജ്യത്ത് ഒക്ടോബറിൽ 15 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആഘോഷങ്ങൾ കണക്കിലെടുത്താൽ അവധി ദിവസങ്ങളുടെ കാര്യത്തിൽ മാറ്റം ഉണ്ടാകും
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്;  രാജ്യത്ത് ഒക്ടോബറിൽ 15 ദിവസം  ബാങ്കുകൾ അടഞ്ഞു കിടക്കും
Published on

ഒക്ടോബറിലെ വിവിധ അവധികളുടെ ഭാഗമായി രാജ്യത്ത് 15 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. വിവിധ ദേശീയ, പ്രാദേശിക അവധികൾ കാരണമാണ് ഇത്രയും ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കുന്നത്. ഇതിൽ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങളിലെ അവധിയും ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആഘോഷങ്ങൾ കണക്കിലെടുത്താൽ അവധി ദിവസങ്ങളുടെ കാര്യത്തിൽ മാറ്റം ഉണ്ടാകും.

സംസ്ഥാന നിയമസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഒക്ടോബർ 1 ന് ജമ്മു കശ്മീരിൽ ബാങ്കുകൾ അടച്ചിടും. ഒക്ടോബർ 2ന് ഗാന്ധി ജയന്തി പ്രമാണിച്ച് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി ബാധകമാണ്. ഒക്ടോബർ 3ന് നവരാത്രി പ്രമാണിച്ച് ജയ്‌പൂരിൽ ബാങ്കുകൾക്ക് അവധിയാണ്.


ഒക്ടോബർ 10ന് ദുർഗാ പൂജ, ദസറ, എന്നിവ പ്രമാണിച്ച് അഗർത്തല, ഗുവാഹത്തി, കൊഹിമ, കൊൽക്കത്ത എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. ഒക്ടോബർ 14ന് ദുർഗാ പൂജ കണക്കിലെടുത്ത് ഗാങ്ടോക്കിൽ ബാങ്കുകൾക്ക് അവധിയാണ്. ഒക്ടോബർ 16ന് ലക്ഷ്മി പൂജ പ്രമാണിച്ച് കൊൽക്കത്തയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. ഒക്ടോബർ 17ന് മഹർഷി വാൽമീകി ജയന്തി ബെംഗളൂരു, ഗുവാഹത്തി, ഷിംല എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി ബാധകമാണ്.

ALSO READ: പിടിവിടാതെ ഹെലീൻ; അമേരിക്കയിൽ വിവിധയിടങ്ങളിലായി 64 മരണം


ഒക്ടോബർ 31ന് ദീപാവലി പ്രമാണിച്ച് അഹമ്മദാബാദ്, ഐസ്വാൾ, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ് - ആന്ധ്രപ്രദേശ്, ഹൈദരാബാദ് - തെലങ്കാന, ഇറ്റാനഗർ, ജയ്പൂർ, കാൺപൂർ, കൊച്ചി, കൊഹിമ, കൊൽക്കത്ത, ലഖ്നൗ, ന്യൂഡൽഹി, പനാജി, പട്ന, റായ്പൂർ, റാഞ്ചി, ഷിംല,കേരളം എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും പൊതു അവധി കൂടി ആയതിനാൽ രാജ്യത്ത് 15 ദിവസങ്ങളിലായി ബാങ്കുകൾ അടഞ്ഞു കിടക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com