ടെൽ അവീവിൽ വെടിവെപ്പ്, എട്ട് മരണം, ഒന്‍പത് പേര്‍ക്ക് പരുക്ക്; ഭീകരാക്രമണമെന്ന് വിലയിരുത്തല്‍

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റള്ളയുടെ കൊലപാതകത്തില്‍ ഇറാന്‍റെ ഭാഗത്തുനിന്നും വലിയ തോതില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതീക്ഷിച്ചിരുന്നു
ടെൽ അവീവിൽ വെടിവെപ്പ്, എട്ട് മരണം, ഒന്‍പത് പേര്‍ക്ക് പരുക്ക്; ഭീകരാക്രമണമെന്ന് വിലയിരുത്തല്‍
Published on

ഇറാൻ്റെ മിസൈൽ ആക്രമണത്തിനു പിന്നാലെ ഇസ്രയേലിലെ ജാഫയിലുണ്ടായ വെടിവെപ്പില്‍ എട്ട് മരണം. ഒൻപത് പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഭീകരാക്രമണമാണെന്നാണ് വിലയിരുത്തൽ. വെടിവെയ്പ്പ് നടത്തിയ രണ്ടുപരെ സൈന്യം വധിച്ചു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് സൂചന.

ALSO READ: 'ചെയ്തത് തെറ്റ്, വലിയ വില നൽകേണ്ടി വരും'; ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു

ലെബനനില്‍ ഇസ്രയേൽ കരയാക്രമണം തുടങ്ങിയതനിനു പിന്നാലെയാണ് ഇറാൻ്റെ മിസൈൽ ആക്രമണം. ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യമിട്ട് 180 മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ഇസ്രേയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ വ്യോമഗതാഗതം ഇതേതുടർന്ന് നിർത്തിവെച്ചു. ഇസ്രയലിലെ ഇന്ത്യൻ വംശജർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റള്ളയുടെ കൊലപാതകത്തില്‍ ഇറാന്‍റെ ഭാഗത്തുനിന്നും വലിയ തോതില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങളോട് സുരക്ഷിതമായി ബങ്കറുകളിലേക്ക് മാറാന്‍ നിർദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ്റെ മിസൈൽ ആക്രമണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com