ഓഫീസിലിരുന്ന് മദ്യപാനം; ഉത്തർപ്രദേശിൽ ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

ഓഫീസിലിരുന്ന് മദ്യം കഴിക്കുന്നതിൻ്റെ വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് നടപടി
ഓഫീസിലിരുന്ന് മദ്യപാനം; ഉത്തർപ്രദേശിൽ ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
Published on

ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ അടിയന്തര ഹെൽപ്പ് ലൈൻ ഓഫീസിലിരുന്ന് മദ്യപിച്ചതിന് ഒരു ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഇൻസ്പെക്ടർ സഞ്ജീവ് കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ അനുജ് കുമാർ, അശ്വനി കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഓഫീസിലിരുന്ന് മദ്യം കഴിക്കുന്നതിൻ്റെ വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉടനടി റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ പൊലീസ് സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com