യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: ദൗർഭാഗ്യകരം, പ്രതിരോധ പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

വഴിവിളക്കുകൾ, ട്രഞ്ച്, സോളാർ ഫെൻസിങ് എന്നിവ സ്ഥാപിക്കാൻ തീരുമാനിച്ചു
യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: ദൗർഭാഗ്യകരം, പ്രതിരോധ പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
Published on

എറണാകുളം കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതിനെ കുറിച്ച് ദൗർഭാഗ്യകരവും ഹൃദയവേദന ഉണ്ടാകുന്നതുമായ സംഭവമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. അറിഞ്ഞ ഉടൻ തന്നെ കളക്ടർമാരുമായി ബന്ധപ്പെട്ടു. വഴിവിളക്കുകൾ, ട്രഞ്ച്, സോളാർ ഫെൻസിങ് എന്നിവ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇന്ന് നടപടികൾ പൂർത്തിയാക്കും. ഇപ്പോൾ അവിടെ സമാധാന അന്തരീക്ഷം. RRT രൂപീകരിക്കുന്നതിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ കാലതാമസം മാത്രമാണ് ഉണ്ടായത്. ഫെൻസിങ് ആവശ്യമുന്നയിച്ചാൽ അടുത്ത ദിവസം നടപ്പിലാക്കാൻ കഴിയില്ല. നടപടിക്രമം പൂർത്തിയാക്കണം, പണം അനുവദിച്ച് കിട്ടണം. സർക്കാർ നടപടിക്രമങ്ങളുടെ കാലതാമസം മാത്രമാണ് ഉള്ളത്. വിഷയത്തിൽ പ്രാഥമിക റിപ്പോർട്ട് ലഭിച്ചു. വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വനംവകുപ്പിന് വീഴ്ച്ചയില്ലെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.

സംഭവത്തെ തുടർന്ന് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ജനകീയ ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തെ തന്നെ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയ കുട്ടമ്പുഴയിൽ വീണ്ടും കാട്ടാനയുടെ ആക്രമണമുണ്ടായത് നാട്ടുകാരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. നേരത്തെ പ്രതിഷേധങ്ങൾ നടന്നപ്പോൾ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.

എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കഴിഞ്ഞ ദിവസമാണ് എൽദോസിനെയാണ് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എൽദോസ് ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്ന വഴിയായിരുന്നു കാട്ടാനയുടെ ആക്രമണം. എൽദോസിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. എൽദോസിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ അടിയന്തര സഹായം കൈമാറി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com