
തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് രാജ്യത്തിന്‍റെ 78-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷം അഡീഷണൽ ഡിജിപി എസ് ശ്രീജിത്ത് സേനാംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. തുടര്‍ന്ന് ദേശീയപതാക ഉയര്‍ത്തി. ചടങ്ങില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും മധുരം വിതരണം ചെയ്തു.
സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തോടെയാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതെന്നും, എന്നാൽ വിഷമിച്ചിരുന്നാൽ മതിയാകില്ല, നമുക്ക് അതിജീവിക്കേണ്ടതുണ്ട് എന്നും പിണറായി വിജയൻ ദേശീയ പതാക ഉയർത്തിയ ശേഷം പറഞ്ഞു. രാവിലെ 9 മണിയോടെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി മുഖ്യമന്ത്രി പതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്തി മുഖ്യമന്ത്രി സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.