
ആഗോള അഴിമതി വിരുദ്ധ പ്ലാറ്റ്ഫോമായ ഗ്ലോബ്ഇ നെറ്റ്വർക്കിൻ്റെ 15 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയിലേക്ക് ഇന്ത്യയെ തെരഞ്ഞെടുത്തു. ബീജിംഗിൽ നടന്ന ഗ്ലോബൽ ഓപ്പറേഷണൽ നെറ്റ്വർക്ക് ഓഫ് ആൻ്റി കറപ്ഷൻ ലോ എൻഫോഴ്സ്മെൻ്റ് അതോറിറ്റിയുടെ (ഗ്ലോബ്ഇ നെറ്റ്വർക്ക്) അഞ്ചാമത് പ്ലീനറി യോഗത്തിലാണ് ഇന്ത്യയെ സ്റ്റിയറിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്.
ALSO READ:ബില്‍ക്കിസ് ബാനു കേസ്: ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി
121 അംഗരാജ്യങ്ങളും 219 അംഗ അധികാരികളുമുള്ള ഗ്ലോബ്ഇ നെറ്റ്വർക്കിന് നേതൃത്വം നൽകുന്നതിനുള്ള സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഒരു ചെയർ പേഴ്സൺ, ഒരു വൈസ് ചെയർ പേഴ്സൺ, തുടങ്ങി പതിമൂന്ന് അംഗങ്ങളാണ് ളള്ളത്. സ്റ്റിയറിങ് കമ്മിറ്റി അംഗമെന്ന നിലയിൽ, അഴിമതിക്കെതിരായ ആഗോള അജണ്ട രൂപപ്പെടുത്തുന്നതിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കും. അഴിമതിക്കെതിരെ പോരാടുന്നതിൽ ഇന്ത്യയുടെ വൈദഗ്ധ്യവും അനുഭവപരിചയവും ഗ്ലോബ്ഇ നെറ്റ്വർക്കിന് വിലപ്പെട്ട ആസ്തിയാകുമെന്നും ഇതിൻ്റെ വക്താക്കൾ പ്രസ്താവനയിലൂടെ വ്യക്തമാക്കി.