
ബംഗാൾ ഉൾക്കടലിൽ വൻ ലഹരിമരുന്ന് വേട്ട. 6000 കിലോ ഗ്രാം മെത്താഫെറ്റമിനാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയത്. ആൻഡമാൻ നിക്കോബാർ ഐലൻ്റുകൾക്ക് സമീപത്ത് നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ ആറ് മ്യാൻമാർ പൗരൻമാരെയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയിട്ടുണ്ട്. 2 കിലോയുടെ 3000 പാക്കറ്റുകളിലാക്കിയായിരുന്നു മത്സ്യബന്ധന ബോട്ടിൽ ലഹരി മരുന്ന് സൂക്ഷിച്ചിരുന്നത്.