Pop Francis | മാനവനന്മയ്ക്കായി സേവനകാലം ഉപയോഗപ്പെടുത്തിയ മാര്‍പാപ്പ; അനുശോചനം അറിയിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

2019 ല്‍ അബുദാബിയിലും 2022 ല്‍ ബഹ്റൈനിലും നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ അദ്ദേഹത്തെ നേരിട്ടുകാണുകയും സൗഹൃദം പങ്കിടുകയും ആശയവിനിമയം നടത്തുകയും ചെയ്ത ഓര്‍മയും സന്ദേശത്തില്‍ പങ്കിട്ടിട്ടുണ്ട്
Pop Francis  | മാനവനന്മയ്ക്കായി സേവനകാലം ഉപയോഗപ്പെടുത്തിയ മാര്‍പാപ്പ; അനുശോചനം അറിയിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി
Published on

മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. സേവനകാലം മാനവനന്മക്കായി ഉപയോഗപ്പെടുത്തിയ നേതാവായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് കാന്തപുരം അനുസ്മരിച്ചു.


അഭയാര്‍ഥികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടിയുള്ള ഇടപെടലുകള്‍, മതസൗഹാര്‍ദ്ദത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍, യുദ്ധങ്ങള്‍ക്കെതിരായ നിലപാടുകള്‍ ഉള്‍പ്പെടെ അദ്ദേഹം നടത്തിയ മാനുഷികവും സാമൂഹികവുമായ അനേകം ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും എക്കാലവും അവ ഓര്‍ക്കപ്പെടുമെന്നും കാന്തപുരം പറഞ്ഞു.


അറബ് സമൂഹവുമായും മുസ്ലിം ജനതയുമായും വളരെ അടുത്ത ബന്ധം തന്നെ അദ്ദേഹം പുലര്‍ത്തി. ഏറ്റവുമൊടുവില്‍ ഈസ്റ്റര്‍ ദിനത്തില്‍ നല്‍കിയ സന്ദേശത്തില്‍ പലസ്തീനില്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് ആവശ്യപ്പെട്ടിരുന്നു.


സേവനകാലം മാനവ സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തിയ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു. 2019 ല്‍ അബുദാബിയിലും 2022 ല്‍ ബഹ്റൈനിലും നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ അദ്ദേഹത്തെ നേരിട്ടുകാണുകയും സൗഹൃദം പങ്കിടുകയും ആശയവിനിമയം നടത്തുകയും ചെയ്ത ഓര്‍മയും സന്ദേശത്തില്‍ പങ്കിട്ടിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com