"മുകളിലും, താഴെയും, തിരമാലകൾക്ക് അപ്പുറവും"; കരുത്തറിയിച്ച് ഇന്ത്യൻ നേവി

അത്യാധുനിക യുദ്ധ സംവിധാനങ്ങളുള്ള സ്കോർപീൻ ക്ലാസ് അന്തർവാഹിനി എന്നിവയുടെ ഒന്നിച്ചുള്ള ചിത്രമാണ് നാവിക സേന പങ്കുവെച്ചത്
"മുകളിലും, താഴെയും, തിരമാലകൾക്ക് അപ്പുറവും"; കരുത്തറിയിച്ച്  ഇന്ത്യൻ നേവി
Published on

അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ ശക്തി പ്രകടനവുമായി വീണ്ടും ഇന്ത്യൻ നേവി. അന്തർവാഹിനികളുടെ ചിത്രത്തിനൊപ്പം "മുകളിലും, താഴെയും, തിരമാലകൾക്ക് അപ്പുറവും" എന്ന കുറിപ്പോടു കൂടിയാണ് എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഐഎൻഎസ് കൊൽക്കത്ത എന്ന പടക്കപ്പൽ,അതിന് മുകളിൽ പറക്കുന്ന സേനയുടെ ധ്രുവ് ഹെലികോപ്റ്റർ, കടലിൽ പരിശീലനത്തിലുള്ള അത്യാധുനിക യുദ്ധ സംവിധാനങ്ങളുള്ള സ്കോർപീൻ ക്ലാസ് അന്തർവാഹിനി എന്നിവയുടെ ഒന്നിച്ചുള്ള ചിത്രമാണ് നാവിക സേന പങ്കുവെച്ചത്.


കഴിഞ്ഞ ദിവസമാണ് മുൻപ് ഒരു ദൗത്യവും ഏറെ ദൂരത്തല്ല, ഒരു കടലും അത്രയും വിശാലമല്ല’ എന്ന ക്യാപ്ഷനോടെ യുദ്ധകപ്പലുകളുടെ ചിത്രം നാവിക സേന പങ്കുവെച്ചിരുന്നു. ബിഎസ്എഫിനെ മാറ്റി പ്രധാന പോസ്റ്റുകളുടെ ചുമതല സൈന്യം ഏറ്റെടുത്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com