രണ്ടാം ടി20 ഇന്ന്; ആശങ്കയായി അഭിഷേക് ശർമയുടെ പരിക്ക്, സഞ്ജുവിനൊപ്പം ഓപ്പൺ ചെയ്യാനാളില്ല

അഭിഷേക് ശർമയുടെ (79) വെടിക്കെട്ട് ഫിഫ്റ്റിയുടെ കരുത്തിലാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്
രണ്ടാം ടി20 ഇന്ന്; ആശങ്കയായി അഭിഷേക് ശർമയുടെ പരിക്ക്, സഞ്ജുവിനൊപ്പം ഓപ്പൺ ചെയ്യാനാളില്ല
Published on
Updated on


ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ചെന്നൈയിൽ ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് തിരിച്ചടിയായി യുവതാരത്തിൻ്റെ പരിക്ക്. ഇടങ്കയ്യൻ ഓപ്പണർ അഭിഷേക് ശർമയ്ക്കാണ് ഇന്നലെ ക്യാച്ചിങ് പ്രാക്ടീസിനിടെ കാൽ ഉളുക്കിയത്. താരത്തെ ഫിസിയോ ഡോക്ടർമാർ പരിശോധിച്ച ശേഷം ഇന്നലെ സമ്പൂർണ വിശ്രമം അനുവദിച്ചിരുന്നു.



പരിക്കേറ്റ താരം മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്. പിന്നീട് ബാറ്റിങ് പരിശീലനത്തിനും അഭിഷേക് ശർമ തിരിച്ചെത്തിയില്ല. അഭിഷേക് ശർമയുടെ (79) വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്.



ഇതോടെ മലയാളി താരം സഞ്ജു സാംസണിന് ഒപ്പം ഓപ്പണിങ് റോളിലേക്ക് ആരെ നിയോഗിക്കുമെന്നതാണ് കോച്ച് ഗൗതം ഗംഭീറിൻ്റേയും ക്യാപ്ടൻ സൂര്യകുമാർ യാദവിൻ്റേയും ആശങ്ക. സ്പെഷ്യലിസ്റ്റ് ഓപ്പണർമാർ ആരും ഇനി ടീമിൽ ഇല്ലാത്തതിനാൽ ആരെ പരിഗണിക്കുമെന്നതാണ് പ്രധാന ആശങ്ക.

അഭിഷേക് ശർമയ്ക്ക് പകരമായി വാഷിങ്ടൺ സുന്ദറിനെയോ ധ്രുവ് ജുറേലിനെയോ ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത. പകരം വൺ ഡൗണായി ക്രീസിലെത്തുന്ന തിലകിനെ സഞ്ജുവിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ നിയോഗിക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്.

News Malayalam 24x7
newsmalayalam.com