റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേർന്ന ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു; നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജിതം

മൂന്ന് മലയാളികൾ അടക്കം 7 പേർ മോസ്കോയിലേക്കുള്ള യാത്രയിലാണ്
റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേർന്ന ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു; നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജിതം
Published on

യുക്രെയ്ൻ- റഷ്യ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതം. മൂന്ന് മലയാളികൾ അടക്കം 7 പേർ മോസ്കോയിലേക്കുള്ള യാത്രയിലാണ്. കൂലിപ്പട്ടാളത്തിൻ്റെ ഭാഗമായ ഇന്ത്യൻ പൗരന്മാരെ യുദ്ധമുഖത്ത് നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി.

അഞ്ച് മലയാളികൾ ഉൾപ്പടെ 68 ഇന്ത്യക്കാരെയാണ് യുദ്ധ മേഖലകളിൽ നിന്നും മാറ്റുന്നത്. കേന്ദ്ര സർക്കാരിന്‍റെയും എംബസിയുടെയും ഇടപെടൽ ശക്തമായതോടെയാണ് മോചനത്തിനുള്ള ആദ്യഘട്ടം കഴിഞ്ഞ ദിവസം ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായാണ് സന്തോഷ് ഷൺമുഖൻ, റെനിൽ തോമസ്, സിബി ബാബു എന്നീ മലയാളികൾക്ക് പുറമെ മറ്റ് നാല് ഇന്ത്യൻ പൗരൻമാരെയും യുദ്ധം നടക്കുന്ന ബഹ്‌മുതിൽ നിന്നും റഷ്യൻ അധീനതയിലുള്ള മെറിനോസ്കിലേക്ക് എത്തിച്ചത്. മെറിനോസ്കിൽ നിന്ന് 1200 കിലോ മീറ്റർ അകലെയുള്ള മോസ്കോയിൽ എത്തിച്ച ശേഷമാകും മറ്റ് നടപടികളിലേക്ക് ഇന്ത്യൻ എംബസി കടക്കുക. 68 ഇന്ത്യക്കാരുടെയും മോചനം ഉറപ്പാക്കിയ ശേഷം ഒന്നിച്ചാകും ഇവരെ നാട്ടിലെത്തിക്കുക എന്നും സൂചനയുണ്ട്.

ALSO READ: IMPACT:റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെട്ട രണ്ടാം സംഘം മെറിനോസ്കിയില്‍; ചിത്രങ്ങള്‍ ന്യൂസ് മലയാളത്തിന്


ഏപ്രിലിൽ റഷ്യയിലെത്തിയ തൃശൂർ സ്വദേശികളായ ബിനിൽ ബാബു, ജെയ്ൻ കുര്യൻ എന്നിവർക്ക് ഇനിയും വിടുതൽ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ബഹ്‌മുതിലെ പട്ടാള ക്യാമ്പിൽ നിന്നും ഇവരെ ഒഴിവാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ചുള്ള രേഖകൾ റഷ്യൻ ഗവൺമെൻ്റിൽ നിന്നും വേഗത്തിൽ ലഭിക്കുമെന്നുമാണ് അധികൃതർ ബന്ധുക്കൾക്ക് നൽകുന്ന വിവരം. കൂലിപ്പട്ടാളത്തിൽ ചേർന്ന എല്ലാവർക്കും റഷ്യൻ പൗരത്വമുള്ളതിനാൽ നയതന്ത്രപരമായ നടപടികൾ പൂർത്തീകരിച്ച് ഇവരെ നാട്ടിലെത്തിക്കാൻ കാലതാമസമുണ്ടാകുമെന്നാണ് വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com