
ഇന്ത്യയിലെ ആദ്യത്തെ AR VR XR ന്യൂസ് സ്റ്റുഡിയോ തയ്യാറാക്കി ടെലിവിഷൻ രംഗത്തു തന്നെ ചരിത്രം കുറിക്കുകയാണ് ന്യൂസ് മലയാളം 24 X 7. എന്താണ് AR, VR, XR സാങ്കേതിക വിദ്യ? അത് ടെലിവിഷൻ ദൃശ്യകഥകളിൽ എങ്ങനെ ഉപയോഗിക്കും? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമായാണ് ഇനി ന്യൂസ് മലയാളത്തിൻ്റെ വാർത്തകൾ നിങ്ങളിലേക്കെത്തുക.
സിനിമകളിലും ടെലിവിഷനിലും വളരെക്കാലം മുൻപുതന്നെ ഡിജിറ്റൽ സങ്കേതിക വിദ്യയുടെ ഉപയോഗം തുടങ്ങിയിരുന്നു. വെർച്വൽ സ്റ്റുഡിയോകൾ അതിൻ്റെ ഭാഗമാണ്.ഓരോ ഘട്ടത്തിലും സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് നൂതനമായി പല മാറ്റങ്ങളും അതിൽ വന്നുകൊണ്ടിരുന്നു. ഓഗ്മെൻ്റഡ് റിയലിറ്റിയും , വെർച്വൽ റിയാലിറ്റിയുമെല്ലാം അതിൻ്റെ കുറേക്കൂടി ഉയർന്ന തലത്തിലുളള ഉപയോഗമാണ്.
കംപ്യൂട്ടർ ഗ്രാഫിക്സ് ഇമേജുകളെ യഥാർഥ ലോകവുമായി ചേർത്ത് ഒരു വെർച്വൽ കാഴ്ചയുണ്ടാക്കുന്നു. ആ വെർച്വൽ ലോകത്ത് ഉള്ള വസ്തുക്കളെ തൊടുന്നതായോ , എടുക്കുന്നതായോ എല്ലാം കാണിക്കാൻ സാധിക്കും. യഥാർഥമായൊരു മായിക ലോകം തന്നെ അതിലൂടെ സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്ന് ചുരുക്കം. ഇതു രണ്ടും മലയാളി വാർത്താ പ്രേക്ഷകർക്ക് പരിചിതമാണ്.
എന്നാൽ അതിൽ നിന്നും ഒരു പടി കൂടെ ഉയർന്ന് ചിന്തിക്കുകയാണ് ന്യൂസ് മലയാളം. XR സാങ്കേതിക വിദ്യയിലൂടെയാണ് പ്രക്ഷകരുടെ വാർത്താ അനുഭവങ്ങളെ ന്യൂസ് മലയാളം വേറെ തലത്തിലെത്തിലെത്തിക്കുന്നത്. ഇന്ത്യൻ ടെലിവിഷൻ്റെ ചരിത്രത്തിലാദ്യമായാണ് ഒറു XR LED സ്ക്രീൻ ഒരു ടിവി ചാനലിൽ ഉപയോഗിക്കുന്നത്. സ്ക്രീനിൽ തെളിയുന്ന ദൃശ്യങ്ങൾ ഇനി വിരൽ തുമ്പിലെന്നപോലെ പ്രക്ഷകർക്ക് ആസ്വദിക്കാനാകും. വാർത്തകളെ മികച്ച ദൃശ്യാനുഭവമാക്കി മാറ്റുന്നതിനായി എല്ലാ സാങ്കേതിക വിദ്യകളേയും സമന്വയിപ്പിക്കുകയാണ് ന്യൂസ് മലയാളം ഇവിടെ.