ഭീകരവാദത്തിനെതിരെ പൊരുതുന്ന ഇന്ത്യൻ സൈനികർക്ക് പിന്തുണയറിയിച്ച് ഇന്ത്യയുടെ ഒളിംപിക് ഹീറോ

മെയ് 16ന് ദോഹ ഡയമണ്ട് ലീഗോടെയാണ് നീരജിന്റെ പുതിയ അന്താരാഷ്ട്ര പോരാട്ടങ്ങൾ ആരംഭിക്കുന്നത്.
ഭീകരവാദത്തിനെതിരെ പൊരുതുന്ന ഇന്ത്യൻ സൈനികർക്ക് പിന്തുണയറിയിച്ച് ഇന്ത്യയുടെ ഒളിംപിക് ഹീറോ
Published on


ഇന്ത്യ-പാകിസ്ഥാൻ സംഘർഷം വലിയ രീതിയിലേക്ക് വളരുന്നതിനിടെ ഭീകരവാദത്തിനെതിരെ പൊരുതുന്ന ഇന്ത്യൻ സൈനികരെ പിന്തുണച്ച് ഇന്ത്യയുടെ ഒളിംപിക് ഹീറോ നീരജ് ചോപ്ര. രണ്ട് ഒളിംപിക് മെഡലുകൾ നേടിയിട്ടുള്ള താരം സൈന്യത്തിന് പിന്തുണയറിയിക്കുകയും ഒപ്പം ഇന്ത്യയിലെ ജനങ്ങളോട് ഈ നിർണായക ഘട്ടത്തിൽ ഉത്തരവാദിത്തത്തോടെ പ്രതികരിക്കണമെന്നും അഭ്യർഥിച്ചു. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയാണ് നീരജ് ചോപ്ര തൻ്റെ നിലപാടറിയിച്ചത്.



"ഭീകരതയ്‌ക്കെതിരെ നമ്മുടെ രാജ്യത്തിനായി പോരാടുന്ന നമ്മുടെ ധീരരായ ഇന്ത്യൻ സായുധ സേനകളെക്കുറിച്ച് നമുക്ക് അഭിമാനിക്കാം. ഈ സമയത്ത് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ നമുക്ക് നമ്മുടെ പങ്ക് നിർവഹിക്കാം. മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. ജയ് ഹിന്ദ്.. ജയ് ഭാരത്.. ജയ് ഹിന്ദ് കീ സേന," ചോപ്ര എക്സിൽ കുറിച്ചു.



മെയ് 16ന് ദോഹ ഡയമണ്ട് ലീഗോടെയാണ് നീരജിന്റെ പുതിയ അന്താരാഷ്ട്ര മത്സരങ്ങൾ ആരംഭിക്കുന്നത്. അതിനാൽ തന്നെ മെയ് 24ന് ബെംഗളൂരുവിൽ നടക്കുന്ന ക്ലാസിക് ഇവൻ്റിൽ താരത്തിന് പങ്കെടുക്കാൻ കഴിയാതെ വരും. നീരജിൻ്റെ അഭാവത്തിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സച്ചിൻ യാദവും യശ്വീർ സിങ്ങും ഇന്ത്യയെ പ്രതിനിധീകരിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com