
ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നതും ജീവിക്കുന്നതമാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ. അലിപൂർ ജയിൽ മ്യൂസിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ കാലങ്ങളായി ഒത്തൊരുമിച്ച് ജീവിച്ചതും പ്രവർത്തിച്ചതുമെന്ന് വ്യക്തമായി മനസിലാക്കാൻ സാധിക്കും. ഇന്നത്തെ കാലത്ത് ആളുകളെ തല്ലിക്കൊല്ലുന്നത് ഒരു സാധാരണ സംഭവവമായി മാറുകയാണ്. എന്നാലും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന സന്ദേശമാണ് അമർത്യ സെന്നിന് നൽകാനുള്ളത്.
കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നത് സഹിഷ്‌ണുത വളർത്തിയെടുക്കുമെന്നും ഭിന്നിപ്പിക്കുന്ന തരത്തിലുള്ള ആശയങ്ങൾ അവരുടെ മനസ്സിൽ വിഷം നിറയ്ക്കുമെന്നും അമർത്യാസെൻ കൂട്ടിച്ചേർത്തു.