മൂന്നാം ടെസ്റ്റിൽ ബുമ്ര കളിക്കുമോയെന്ന കാര്യം സംശയത്തിൽ

രണ്ടാം ടെസ്റ്റിനിടെ ബുമ്രയ്ക്ക് കാലിൻ്റെ തുടയിൽ വേദന അനുഭവപ്പെട്ടിരുന്നു. ഈ പരുക്ക് എത്ര മാത്രം ഗുരുതരമാണെന്ന് വ്യക്തമല്ല
മൂന്നാം ടെസ്റ്റിൽ ബുമ്ര കളിക്കുമോയെന്ന കാര്യം സംശയത്തിൽ
Published on


ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്ര കളിക്കുമോയെന്ന കാര്യം സംശയത്തിൽ. ചൊവ്വാഴ്ച നടന്ന ഇന്ത്യൻ ടീമിൻ്റെ പരിശീലനത്തിനിടെ ബുമ്രയും സിറാജും പങ്കെടുക്കാത്തതാണ് ആശങ്കയുണർത്തുന്നത്. ഇരുവർക്കും വർക്ക് ലോഡ് മാനേജ്‌മെൻ്റിൻ്റെ ഭാഗമായാണ് വിശ്രമം അനുവദിച്ചതെന്നാണ് ടീം അധികൃതർ നൽകുന്ന വിവരം. എന്നാൽ രണ്ടാം ടെസ്റ്റിനിടെ ബുമ്രയ്ക്ക് കാലിൻ്റെ തുടയിൽ വേദന അനുഭവപ്പെട്ടിരുന്നു. ഈ പരുക്ക് എത്ര മാത്രം ഗുരുതരമാണെന്ന് വ്യക്തമല്ല.

അതേസമയം, അഞ്ച് ടെസ്റ്റുകളിലും ഇന്ത്യൻ ടീമിൽ പേസർ ജസ്പ്രീത് ബുമ്രയെ കളിപ്പിക്കണമെന്ന് മുൻ താരം സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിനിടെ ബുമ്രയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്ന റിപ്പോർട്ടുകൾക്കിടെ ആണ് മഞ്ജരേക്കറുടെ ഈ പ്രതികരണം.

ഇന്ത്യൻ ക്രിക്കറ്റ് ബുമ്രയ്ക്ക് ആവശ്യത്തിന് വിശ്രമം നൽകുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിൽ ഇന്ത്യൻ ടീം കളിച്ചതിൽ 34 ശതമാനം മത്സരങ്ങളിൽ മാത്രമേ ബുമ്ര ഭാ​ഗമായിട്ടുള്ളൂ എന്നും മഞ്ജരേക്കർ ഇഎസ്‌പിഎൻ ക്രിക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ മത്സരങ്ങൾ കാലങ്ങളോളം ആരാധകർ ഓർത്തിരിക്കുന്നതാണ്. അത്തരമൊരു പരമ്പരയിൽ ബുമ്ര ഇന്ത്യൻ നിരയിൽ ഉണ്ടാവണം. ചില പരമ്പരകൾ 48 മണിക്കൂറിനുള്ളിൽ എല്ലാവരും മറന്നുപോകും. അത്തരം പരമ്പരകളിൽ ബുമ്രയ്ക്ക് വിശ്രമം അനുവദിക്കാമെന്നും മഞ്ജരേക്കർ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com