ആണവ പ്രതിരോധത്തിന് ഐഎൻഎസ് അരിഘട്ട്; ഇന്ത്യക്ക് രണ്ടാം അന്തർവാഹിനി

ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ്ജ ബാലിസ്റ്റിക്ക് മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ട് അഥവാ എസ് 3 പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കമ്മീഷൻ ചെയ്യും
ആണവ പ്രതിരോധത്തിന് ഐഎൻഎസ് അരിഘട്ട്; ഇന്ത്യക്ക് രണ്ടാം അന്തർവാഹിനി
Published on

ആണവ പ്രതിരോധത്തിന് ഇനി ഊർജം നൽകാൻ ഐഎൻഎസ് അരിഘട്ട് കൂടി. ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ്ജ ബാലിസ്റ്റിക്ക് മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ട് അഥവാ എസ് 3 പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കമ്മീഷൻ ചെയ്യും. വിശാഖപ്പട്ടണത്ത് നടക്കുന്ന ചടങ്ങിൽ വെച്ചാണ് പ്രതിരോധമന്ത്രി അന്തർവാഹിനി രാജ്യത്തിന് സമർപ്പിക്കുക. നാവിക സേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി, ഇന്ത്യ സ്ട്രാറ്റെജിക്ക് കമാൻഡ് മേധാവി വൈസ് അഡ്മിറൽ സൂരജ് ബെറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.

6000 ടൺ ഭാരമുള്ള ഐഎൻഎസ് അരിഘട്ട് ഉടൻ ഇൻഡോ പസഫിക്കിൽ ദീർഘ ദൂര പട്രോളിംഗ് ആരംഭിക്കും. ഉപരിതലത്തിൽ പരമാവധി 12-15 നോട്ട് വേഗതയിലും വെള്ളത്തിനടിയിൽ 24 നോട്ട് വരെ എത്താൻ ഐഎൻഎസ് അരിഘട്ടിന് കഴിയും. 750 കിലോമീറ്റർ ദൂരപരിധിയുള്ള പന്ത്രണ്ട് കെ-15 എസ്എൽബിഎം മിസൈലുകൾ വഹിക്കാനുള്ള ശേഷിയും ഐഎൻഎസ് അരിഘട്ടിനുണ്ട്. ഇതിനു പുറമെ ടോർപിഡോ സംവിധാനവും അരിഘട്ടിൽ സജ്ജമാണ്.

നിലവിൽ ഇന്ത്യക്കായി സമുദ്രാതിർത്തികളിൽ ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘട്ട് എന്നീ രണ്ട് അന്തർവാഹിനികൾ പട്രോളിംഗ് നടത്തും. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന രണ്ട് സായുധ അന്തർവാഹിനികൾക്കുള്ള അനുമതി ആവശ്യപ്പെട്ട് നാവികസേന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമീപിച്ചതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com