
കോഴിക്കോട് രാമനാട്ടുകരയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചതാണ് കൊലപാതക കാരണമെന്ന് പ്രതി ഇജാസ് പറഞ്ഞതായി പൊലീസ് അറിയിച്ചു. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത്. പ്രതിയുടെ വെളിപ്പെടുത്തൽ കാരണം കൊലപാതകത്തിന് പിന്നിൽ സ്വവർഗരതിക്കൊലയെന്ന സംശയത്തിലാണ് നിലവിൽ അന്വേഷണ സംഘം.
ലഹരിക്കൊലയാണോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും, സംഭവത്തിൽ സംശയം തോന്നിയ രണ്ട് പേരെ കൂടി ചോദ്യം ചെയ്യുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്താക്കി. വെട്ടുകല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു ഷിബിൻ്റെ മൃതദേഹം കണ്ടെത്തിയത്.