
ഐപിഎല്ലിൽ സീസണിലെ രണ്ടാം ജയം തേടി കളിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ 184 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ട് വെച്ച് കരുത്തരായ ഡൽഹി ക്യാപിറ്റൽസ്. ടീമിലെ സീനിയർ താരവും വിക്കറ്റ് കീപ്പർ ബാറ്ററുമായ കെ.എൽ. രാഹുലിൻ്റെ (77) തകർപ്പൻ അർധസെഞ്ചുറിയുടെ കരുത്തിലാണ് ഡൽഹി മികച്ച സ്കോറിലേക്ക് കുതിച്ചത്.
51 പന്തിൽ നിന്ന് മൂന്ന് സിക്സും ആറ് ഫോറുകളും സഹിതമാണ് രാഹുലിൻ്റെ ക്ലാസിക് ബാറ്റിങ് പ്രകടനം. മതീഷ പതിരനയുടെ പന്തിൽ വിക്കറ്റ് കീപ്പർ ധോണിക്ക് ക്യാച്ച് സമ്മാനിച്ചാണ് രാഹുൽ പവലിയനിലേക്ക് മടങ്ങിയത്.
ഡൽഹി നിരയിൽ അഭിഷേക് പോറൽ (33), ട്രിസ്റ്റൺ സ്റ്റബ്സ് (24), അക്സർ പട്ടേൽ (21), സമീർ റിസ്‌വി (20) എന്നിവർ മികച്ച രാഹുലിന് മികച്ച പിന്തുണ നൽകി. സിഎസ്കെ നിരയിൽ ഖലീൽ അഹമ്മദ് രണ്ടും രവീന്ദ്ര ജഡേജ, നൂർ അഹമ്മദ്, മതീഷ പതിരന എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.