IPL 2025; സിനിമാ സ്റ്റൈൽ ജയവുമായി ഡൽഹി; ലഖ്‌നൗവിനെ തകർത്തത് അവസാന ഓവറിലെ ത്രില്ലിംഗ് ഗെയിമിലൂടെ

പൂരാൻ 30 പന്തിൽ 75 റൺസും നേടി. 36 പന്തിൽ 6 സിക്സറുകളും 6 ബൌണ്ടറികളും സഹിതം 72 റൺസ് അടിച്ചുകൂട്ടിയ ശേഷമാണ് മാർഷ് മടങ്ങിയത്.14-ാം ഓവറിൽ കുൽദീപ് യാദവ് റിഷഭ് പന്തിനെ പുറത്താക്കി.15-ാം ഓവറിൽ മടങ്ങിയെത്തിയ മിച്ചൽ സ്റ്റാർക്ക് പിന്നീട് ബൗളിംഗ് കൂടുതൽ മെച്ചപ്പെടുത്തി. നിക്കോളാസ് പൂരനെ പുറത്താക്കുകയും ചെയ്തു.
IPL 2025; സിനിമാ സ്റ്റൈൽ  ജയവുമായി ഡൽഹി; ലഖ്‌നൗവിനെ തകർത്തത് അവസാന ഓവറിലെ ത്രില്ലിംഗ് ഗെയിമിലൂടെ
Published on


ഐപിഎല്ലിൽ ലഖ്‌നൗവിനെതിരെ ഡൽഹിക്ക് തകർപ്പൻ ജയം. 210 റൺസ് വിജയലക്ഷ്യം ഡൽഹി 1 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആവേശകരമായ മത്സരത്തിൽ അവസാന ഓവറിലാണ് ഡൽഹിയുടെ ജയം. 31 പന്തിൽ 66 റൺസ് നേടിയ അശുതോഷ് ശര്‍മ്മയാണ് ഡൽഹിയുടെ വിജയശിൽപ്പി. മുൻനിര താരങ്ങൾ നിരാശപ്പെടുത്തിയതോടെ ഡൽഹിയുടെ പ്രതീക്ഷ മങ്ങിയെങ്കിലും ഒരു സിനിമപോലെ ത്രില്ലടിപ്പിക്കുന്ന തരത്തിൽ അവസാന ഘട്ടത്തിൽ കളി മാറി.ഒരു ഭാഗത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുഭാഗത്ത് അശുതോഷ് ശ‍‍ര്‍മ്മയെന്ന അപകടകാരിയായ ബാറ്റ്സ്മാൻ വിജയത്തിലേക്ക് അടിച്ചുകയറിക്കൊണ്ടിരുന്നു.

210 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുട‍ര്‍ന്ന ഡൽഹിക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ശാര്‍ദ്ദൂൽ ഠാക്കൂര്‍ ലഖ്‌നൗവിന് ആശ്വാസം നൽകി. മൂന്നാം പന്തിൽ ജെയ്ക് ഫ്രേസ‍ര്‍ മക്ഗുര്‍ക്കിനെയും അഞ്ചാം പന്തിൽ അഭിഷേക് പോറെലിനെയും ശാര്‍ദ്ദൂൽ പുറത്തേക്ക് വിട്ടു. രണ്ടാം ഓവറിൽ സിദ്ധാര്‍ത്ഥ് സമീര്‍ റിസ്വിയെ പുറത്താക്കി.വീഴ്ചകൾ കാര്യമാക്കാതെ നായകൻ അക്സ‍ര്‍ പട്ടേലും ഫാഫ് ഡുപ്ലസിയും ആക്രമിച്ചു കളിച്ചു. ആരാധകര്‍ക്ക് അൽപ്പ സമയത്തേയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകാൻ ഇരുവര്‍ക്കുമായില്ല. ഡുപ്ലസി 18 പന്തിൽ 29 റൺസുമായും അക്സര്‍ പട്ടേൽ 11 പന്തിൽ 22 റൺസുമായും മടങ്ങി.

വിപ്‍രാജ് നിഗം - അശുതോഷ് സഖ്യം 55 റൺസിന്റെ കൂട്ടുകെട്ട് തീർത്തപ്പോൾ സൂപ്പർ ജയിൻ്റേഴ്സ് ആശങ്കയിലായി. വിപ്‍രാജ് നിഗവും, മിച്ചൽ സ്റ്റാ‍ര്‍ക്കും പുറത്തായതോടെ പരാജയത്തിലേക്ക് വീണുപോകേണ്ട ഡൽഹിയെ അശുതോഷ് കരകയറ്റി. 9 വിക്കറ്റ് വീണിട്ടും കുലുങ്ങാതെ നിന്ന അശുതോഷ് അവസാന 4 പന്തിൽ 5 റൺസ് നേടേണ്ട ഘട്ടത്തിൽ മനോഹരമായൊരു സിക്സറിലൂടെ ഡൽഹിക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

ടോസ് നേടിയ ഡല്‍ഹി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 8 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് അതിവേഗത്തിൽ അർധ സെഞ്ച്വറി നേടി. 21 പന്തിലാണ് 4 സിക്‌സും 5 ഫോറും ഉൾപ്പെടെ 50 റൺസ് നേടിയത്.ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിൻ്റെ വിക്കറ്റ് പോയതിനു പിറകെ എത്തിയ നിക്കോളാസ് പൂരനും അധികം വൈകാതെ അർധ സെഞ്ച്വറിയിലെത്തി.

പൂരാൻ 30 പന്തിൽ 75 റൺസും നേടി. 36 പന്തിൽ 6 സിക്സറുകളും 6 ബൌണ്ടറികളും സഹിതം 72 റൺസ് അടിച്ചുകൂട്ടിയ ശേഷമാണ് മാർഷ് മടങ്ങിയത്.14-ാം ഓവറിൽ കുൽദീപ് യാദവ് റിഷഭ് പന്തിനെ പുറത്താക്കി.15-ാം ഓവറിൽ മടങ്ങിയെത്തിയ മിച്ചൽ സ്റ്റാർക്ക് പിന്നീട് ബൗളിംഗ് കൂടുതൽ മെച്ചപ്പെടുത്തി. നിക്കോളാസ് പൂരനെ പുറത്താക്കുകയും ചെയ്തു.

പിന്നീട് വന്ന ആയുഷ് ബദോനിയെ കുൽദീപ് പുറത്താക്കി. പിന്നീട് ഡേവിഡ് മില്ലർ പുറത്താകാടെ പിടിച്ചു നിന്നെങ്കിലും പ്രകടനം ഗംഭീരമായില്ല. അവസാന ഓവറുകളിൽ മറുഭാഗത്ത് വിക്കറ്റുകൾ നിരന്തരമായി വീണതാണ് ലഖ്നൌവിന് തിരിച്ചടിയായത്. മാർഷും പൂരനും പുറത്തായതിന് പിന്നാലെയെത്തിയ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ വന്നതോടെ ലഖ്നൌവിന്റെ ഇന്നിംഗ്സ് 209ൽ ഒതുങ്ങി.ടോസ് നേടിയ ഡല്‍ഹി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com