
ഐപിഎല്ലിൽ ലഖ്നൗവിനെതിരെ ഡൽഹിക്ക് 210 റൺസ് വിജയലക്ഷ്യം.ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മിന്നും തുടക്കവുമായാണ് ഋഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ജയൻ്റ്സ് കളിയാരംഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൌ 8 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് അതിവേഗത്തിൽ അർധ സെഞ്ച്വറി നേടി. 21 പന്തിലാണ് 4 സിക്‌സും 5 ഫോറും ഉൾപ്പെടെ 50 റൺസ് നേടിയത്.
ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിൻ്റെ വിക്കറ്റ് പോയതിനു പിറകെ എത്തിയ നിക്കോളാസ് പൂരനും അധികം വൈകാതെ അർധ സെഞ്ച്വറിയിലെത്തി.പൂരാൻ 30 പന്തിൽ 75 റൺസും നേടി. 36 പന്തിൽ 6 സിക്സറുകളും 6 ബൌണ്ടറികളും സഹിതം 72 റൺസ് അടിച്ചുകൂട്ടിയ ശേഷമാണ് മാർഷ് മടങ്ങിയത്.14-ാം ഓവറിൽ കുൽദീപ് യാദവ് റിഷഭ് പന്തിനെ പുറത്താക്കി.15-ാം ഓവറിൽ മടങ്ങിയെത്തിയ മിച്ചൽ സ്റ്റാർക്ക് പിന്നീട് ബൗളിംഗ് കൂടുതൽ മെച്ചപ്പെടുത്തി. നിക്കോളാസ് പൂരനെ പുറത്താക്കുകയും ചെയ്തു.
പിന്നീട് വന്ന ആയുഷ് ബദോനിയെ കുൽദീപ് പുറത്താക്കി. പിന്നീട് ഡേവിഡ് മില്ലർ പുറത്താകാടെ പിടിച്ചു നിന്നെങ്കിലും പ്രകടനം ഗംഭീരമായില്ല. അവസാന ഓവറുകളിൽ മറുഭാഗത്ത് വിക്കറ്റുകൾ നിരന്തരമായി വീണതാണ് ലഖ്നൌവിന് തിരിച്ചടിയായത്. മാർഷും പൂരനും പുറത്തായതിന് പിന്നാലെയെത്തിയ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ വന്നതോടെ ലഖ്നൌവിന്റെ ഇന്നിംഗ്സ് 209ൽ ഒതുങ്ങി.ടോസ് നേടിയ ഡല്‍ഹി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.