VIDEO | റോബോട്ടിക് ഡോഗിനെ കണ്ട് ഞെട്ടി പാണ്ഡ്യയും അക്സറും; കമൻ്റേറ്റർ ഡാനി മോറിസണേയും ഓടിത്തോൽപ്പിച്ചു

ഇതെന്ത് തരം ഡോഗ് ആണെന്നാണ് മുംബൈ ഇന്ത്യൻസ് പേസർ റീസ് ടോപ്ലിക്ക് അറിയേണ്ടിയിരുന്നത്.
VIDEO | റോബോട്ടിക് ഡോഗിനെ കണ്ട് ഞെട്ടി പാണ്ഡ്യയും അക്സറും; കമൻ്റേറ്റർ ഡാനി മോറിസണേയും ഓടിത്തോൽപ്പിച്ചു
Published on


ഐപിഎല്ലിൽ ബ്രോഡ്‌കാസ്റ്റിങ് സപ്പോർട്ടിനായി റോബോട്ടിക് ഡോഗും വരുന്നു. ലോകത്തെ ഏറ്റവും മികച്ച ടി20 ടൂർണമെൻ്റിൻ്റെ സംപ്രേഷണത്തിൽ കൂടുതൽ വൈവിധ്യം കൊണ്ടുവരികയാണ് സംഘാടകരായ ബിസിസിഐ ലക്ഷ്യമിടുന്നത്.



ഡൽഹി ക്യാപിറ്റൽസ്-മുംബൈ ഇന്ത്യൻസ് മത്സരത്തിന് മുന്നോടിയായുള്ള താരങ്ങളുടെ പരിശീലനത്തിനിടെയാണ് ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, റീസ് ടോപ്ലി എന്നിവരുടെ അടുത്തേക്ക് റോബോട്ടിക് ഡോഗ് നാലു കാലിൽ പാഞ്ഞെത്തിയത്. ഇതെന്താണ് സാധനമെന്നാണ് ഡൽഹി നായകൻ അക്സർ പട്ടേലിൻ്റെ ആദ്യ പ്രതികരണം. ഇതെന്ത് തരം ഡോഗ് ആണെന്നാണ് മുംബൈ ഇന്ത്യൻസ് പേസർ റീസ് ടോപ്ലിക്ക് അറിയേണ്ടിയിരുന്നത്.



എന്നാൽ പതർച്ചയൊന്നും കാണിക്കാതെയാണ് ഹാർദിക് പാണ്ഡ്യ റോബോട്ടിക് ഡോഗിനോട് സംവദിച്ചത്. റോബോട്ടുമായി നന്നായി ഇടപഴകിയ പാണ്ഡ്യ അവസാനം 'ഗുഡ് ബോയ്' എന്ന് പ്രശംസിക്കാനും മറന്നില്ല. വെറ്ററൻ കമൻ്റേറ്ററായ ഡാനി മോറിസൺ മെഷീനിൻ്റെ സവിശേഷതകളെ ചോദിച്ചറിയാനുള്ള തിരക്കിലായിരുന്നു. ഓട്ടമത്സരത്തിൽ ഡാനിയെ റോബോട്ടിക് ഡോഗ് ഓടിത്തോൽപ്പിക്കുകയും ചെയ്തു.

തൻ്റെ റോബോട്ടിക് കാലുകളുമായി പരിചയപ്പെട്ട താരങ്ങൾക്കെല്ലാം ഷേക്ക് ഹാൻഡ് നൽകാനും റോബോട്ട് മറന്നില്ല. അതേസമയം, നാലു കാലിൽ നടക്കുന്ന ഹൈ ഡെഫനിഷൻ ക്യാമറ സംവിധാനമുള്ള റോബോട്ടിന് നല്ലൊരു പേര് നിർദേശിക്കാനും ഡാനി മോറിസൺ കാണികളോട് അഭ്യർഥിച്ചിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com