ഐപിഎല്ലിൽ നനഞ്ഞ പടക്കമായി രോഹിത് ശർമ; ഡിആർഎസിലൂടെ വീഴ്ത്തി ഡൽഹി

ഡൽഹി ക്യാപിറ്റൽസിനെതിരെയും മികച്ച രീതിയിലാണ് രോഹിത് ഇന്നിങ്സ് തുടങ്ങിവെച്ചത്.
ഐപിഎല്ലിൽ നനഞ്ഞ പടക്കമായി രോഹിത് ശർമ; ഡിആർഎസിലൂടെ വീഴ്ത്തി ഡൽഹി
Published on

മുംബൈ ഇന്ത്യൻസിനായി ഐപിഎല്ലിൻ്റെ 18ാം സീസണിൽ കത്തിക്കയറാനാകാതെ നിശബ്ദത തുടർന്ന് ഹിറ്റ്മാൻ രോഹിത് ശർമയുടെ ബാറ്റ്. ഡൽഹി ക്യാപിറ്റൽസിനെതിരെയും മികച്ച രീതിയിലാണ് രോഹിത് ഇന്നിങ്സ് തുടങ്ങിവെച്ചത്.

ഒരു സിക്സറും രണ്ട് ബൌണ്ടറികളുമടിച്ച് വിഷുത്തലേന്ന് ഹിറ്റ്മാൻ്റെ വെടിക്കെട്ട് നടത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും, മുൻ മുംബൈ ഇന്ത്യൻസ് നായകന് 12 പന്തുകളുടെ മാത്രം ആയുസ്സേ ഉണ്ടായിരുന്നു.

ഡൽഹിയുടെ പേസർ വിപ്രജ് നിഗമിൻ്റെ പന്തിൽ രോഹിത്തിനെതിരെ ഡൽഹി ടീമംഗങ്ങൾ ലെഗ് ബിഫോർ അപ്പീൽ ഉയർത്തിയെങ്കിലും അമ്പയർ നോട്ടൌട്ട് വിളിച്ചു. തുടർന്ന് അക്സർ പട്ടേൽ അപ്പീൽ നൽകിയതോടെ തേർഡ് അമ്പയറുടെ പരിശോധനയിൽ രോഹിത് ഔട്ടാണെന്ന് കണ്ടെത്തുകയായിരുന്നു.

ഈ സീസണിൽ 0 (4), 8 (4), 13 (12), 17 (9), 18 (12) എന്നിങ്ങനെയാണ് രോഹിത്തിൻ്റെ പ്രകടനങ്ങൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com