കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാനിയന്‍ കപ്പല്‍ മുങ്ങി, രണ്ട് മലയാളി ജീവനക്കാരെ കാണാനില്ല

ജോലി കാലാവധി തീര്‍ന്ന് അമല്‍ സുരേഷ് തിരിച്ച് നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം.
കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാനിയന്‍ കപ്പല്‍ മുങ്ങി, രണ്ട് മലയാളി ജീവനക്കാരെ കാണാനില്ല
Published on
Updated on

കുവൈത്ത് സമുദ്രാതിര്‍ത്തിയിലെ കപ്പൽ അപകടത്തില്‍പ്പെട്ട് രണ്ട് മലയാളി ജീവനക്കാരെ കാണാനില്ല. കണ്ണൂര്‍ ആലക്കോട് വെള്ളാട് സ്വദേശി അമല്‍ സുരേഷ്, തൃശൂര്‍ ഒളരിക്കര വേലക്കൂത്ത് വീട്ടില്‍ അനീഷ് ഹരിദാസ് എന്നിവരെയാണ് കാണാതായത്.

സെപ്തംബര്‍ ഒന്നിനാണ് അറ ബക്തര്‍ 1 എന്ന ഇറാനിയന്‍ കപ്പല്‍ കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ വെച്ച് മുങ്ങുന്നത്. ആറു പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേർ ഇന്ത്യക്കാരാണ്. ബാക്കി മൂന്നു പേര്‍ ഇറാന്‍ സ്വദേശികളാണ്.


കടലില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരിച്ചറിയുന്നതിനായി അമല്‍ സുരേഷിന്റെ ഡിഎന്‍എ അധികൃതര്‍ ശേഖരിച്ചു. ജോലി കാലാവധി തീര്‍ന്ന് അമല്‍ സുരേഷ് തിരിച്ച് നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com