മരിച്ചുപോയ അമ്മയുടെ പെൻഷൻ മൂന്ന് വർഷം മകൾ വാങ്ങി; തട്ടിപ്പ് പുറത്തുവന്നതോടെ വിചിത്ര ന്യായീകരണം

2019 -ലാണ് കാതറിൻ്റെ അമ്മ മരിച്ചത്. അന്ന് മുതൽ 2022 വരെ അമ്മയുടെ പേരിലുള്ള വിധവാ പെൻഷനും അലവൻസും ഇവർ കൈപ്പറ്റിയിരുന്നു.
മരിച്ചുപോയ അമ്മയുടെ പെൻഷൻ മൂന്ന് വർഷം മകൾ  വാങ്ങി; തട്ടിപ്പ്   പുറത്തുവന്നതോടെ വിചിത്ര ന്യായീകരണം
Published on

മതാപിതാക്കൾ മരിച്ചു പോയാൽ മക്കൾ അവരെ ഓർക്കുന്നതും. ചിലപ്പോഴൊക്കെ അതോർക്കാതെ പെരുമാറുന്നതുമെല്ലാം സ്വാഭാവികമാണ്. എന്നാൽ വൈകാരികത മൂലം സാമ്പത്തിക കാര്യങ്ങളിൽ ക്രമേക്കേട് കാണിക്കുക എന്നൊക്കെ പറഞ്ഞാൽ അതൽപ്പം കടന്ന കൈയ്യാണ്. തൻ്റെ അമ്മയുടെ മരണം കാരണമാക്കി ഒരു മകൾ ചെയ്ത തട്ടിപ്പാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.

മരിച്ചുപോയ അമ്മയുടെ പെൻഷൻ മൂന്ന് വർഷക്കാലത്തോളമാണ് മകൾ വാങ്ങിയത്.ഐറിഷ് സ്വദേശിയായ സ്ത്രീയാണ് ഈ തട്ടിപ്പിൻ്റെ പേരിൽ കുരുക്കിലായത്.മീത്ത് കൗണ്ടിയിലെ ബെറ്റിസ്‌ ടൗണിലുള്ള മക്‌ഡൊണാഗ് പാർക്കിൽ നിന്നുള്ള 56 -കാരിയായ കാതറിൻ ബൈർൺ അമ്മയുടെ മരണം രജിസ്റ്റർ ചെയ്യാതെ അവരുടെ പെൻഷൻ മൂന്ന് വർഷക്കാലത്തോളമാണ് കൈപ്പറ്റിയത്.അധിക നടത്തിയ അന്വേഷണത്തിലാണ് സത്യവസ്ഥ പുറത്തുവന്നത്.

അമ്മ മരിച്ചിട്ടും പെൻഷൻ വാങ്ങിയതു മാത്രമല്ല അത് പിടിക്കപ്പെട്ടപ്പോൾ അവർ നൽകിയ ന്യായീകരണമാണ് അതിലും വിചിത്രമായത്. 'അമ്മ മരിച്ചുപോയി' എന്ന കാര്യം അംഗീകരിക്കാൻ തനിക്ക് കഴിയാത്തതിനാലും അമ്മയുടെ ഓർമ്മകൾ എന്നെന്നും നിലനിർത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു കാര്യം ചെയ്തത് എന്നാണ് പിടിക്കപ്പെട്ടപ്പോൾ ഇവർ നടത്തിയ ന്യായീകരണം. ആ പണം ഉപയോഗിച്ച് താൻ അമ്മയുടെ മൃതദേഹം അടക്കം ചെയ്തിരിക്കുന്ന കല്ലറയിലേക്ക് പൂക്കൾ വാങ്ങുകയാണ് ചെയ്തതെന്നും കാതറിൻ പറഞ്ഞു. തനിക്ക് ഒരു കുറ്റബോധവുമില്ലെന്നും തന്‍റെ അമ്മയുടെ ഓർമ്മകൾ നിലനിർത്തുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അവർ പറഞ്ഞു.


അധികൃതർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്.ഡ്രോഗെഡയിലെ വെസ്റ്റ് സ്ട്രീറ്റ് പോസ്റ്റ് ഓഫീസ് വഴിയാണ് പണ സ്വീകരിച്ചിരുന്നത്. കാര്യങ്ങൾ വ്യക്തമായതോടെ ഉദ്യോഗസ്ഥർ ഡണ്ടാൽക്ക് സർക്യൂട്ട് കോടതിയിൽ കാതറിനെതിരെ കേസ് നൽകി. താൻ കൈപ്പറ്റിയ പണം മുഴുവൻ തിരിച്ചു നൽകാൻ തയ്യാറാണെന്നും കാതറിൻ വ്യക്തമാക്കി. 2019 -ലാണ് കാതറിൻ്റെ അമ്മ മരിച്ചത്. അന്ന് മുതൽ 2022 വരെ അമ്മയുടെ പേരിലുള്ള വിധവാ പെൻഷനും അലവൻസും ഇവർ കൈപ്പറ്റിയിരുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com