കൈമാറിയ 4 മൃതദേഹങ്ങളില്‍ ഒന്ന് തിരിച്ചറിയാനായില്ല; ഹമാസ് നടത്തിയത് കരാര്‍ ലംഘനമെന്ന് ഇസ്രയേല്‍

ഇന്നലെയാണ് വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ആദ്യമായാണ് കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹം ഹമാസ് ഇസ്രയേലിന് കൈമാറിയത്
കൈമാറിയ 4 മൃതദേഹങ്ങളില്‍ ഒന്ന് തിരിച്ചറിയാനായില്ല; ഹമാസ് നടത്തിയത് കരാര്‍ ലംഘനമെന്ന് ഇസ്രയേല്‍
Published on

വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി കൈമാറിയ ഇസ്രയേൽ ബന്ദികളുടെ മൃതദേഹങ്ങളിൽ ഒന്ന് തിരിച്ചറിയാൻ സാധിച്ചില്ല. കൈമാറിയതിൽ ഒന്ന് ബന്ദികളിൽ ഒരാളായ ഷിരി ബിബാസിൻ്റെതാണെന്നായിരുന്നു ഹമാസ് അറിയിച്ചിരുന്നത്. എന്നാൽ ഡിഎൻഎ പരിശോധനയ്ക്ക് പിന്നാലെയാണ് മൃതശരീരം ഷിരി ബിബാസിൻ്റെതല്ലെന്ന് മനസിലായത്. ഹമാസ് നടത്തിയത് കരാര്‍ ലംഘനമെന്ന് ഇസ്രയേല്‍ അപലപിച്ചു. ഹമാസിൻ്റെ വാദം തെറ്റാണെന്നും ഷിരി ബിബാസിൻ്റെ മൃതദേഹം ഹമാസ് കൈമാറിയില്ലെന്നും ഇസ്രയേൽ ചൂണ്ടിക്കാട്ടി.


ഇന്നലെയാണ് വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ആദ്യമായാണ് കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹം ഹമാസ് ഇസ്രയേലിന് കൈമാറിയത്. ബന്ദികളായ ഷിരി ബിബാസും അവരുടെ 9 മാസവും നാല് വയസും പ്രായമുള്ള കുട്ടികളായ ഏരിയൽ, ക്ഫി‍ർ എന്നിവരുടെ മൃതദേഹമാണ് കൈമാറുന്നതെന്നാണ് ഹമാസ് പറഞ്ഞിരുന്നത്.

ഗാസയിലെ ഖാൻ യൂനിസിലെ ബനി സുഹൈലയിലായിരുന്നു കൈമാറ്റം നടന്നത്. മൃതദേഹം കൈമാറുന്ന സമയത്ത് തടിച്ചുകൂടിയ ജനങ്ങളിൽ പലരും പലസ്തീൻ പകാത ഉയർത്തി പിടിച്ച് കൊണ്ടാണ് നിന്നിരുന്നത്. ബന്ദികളുടെ ജീവൻ രക്ഷിക്കാൻ കഴിയാവുന്ന കാര്യങ്ങളെല്ലാം ചെയ്തുവെന്നായിരുന്നു ഹമാസിൻ്റെ അവകാശവാദം.

2023 നവംബറിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നും ഹമാസ് അധികൃകർ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ഇസ്രയേൽ നടത്തിയ പല ക്രൂരമായ ആക്രമങ്ങളിലും ഇസ്രയേലുകാർ തന്നെ ബലിയാടാകേണ്ടി വന്നുവെന്നും അവരെ രക്ഷിക്കാൻ സാധിച്ചില്ലെന്നും ഹമാസ് അറിയിച്ചു.



കഴിഞ്ഞ മാസം ബന്ദിമോചന കരാർ നിലവിൽ വന്നതോടുകൂടിയാണ് ബന്ദികലെ കൈമാറാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചത്. രണ്ടാം ബന്ദിമോചന ചർച്ചകൾ ആരംഭിക്കുന്നുവെന്ന വാർത്ത പുറത്തുവരുന്ന ഘട്ടത്തിലാണ് മൃതദേഹം കൈമാറാൻ ഹമാസ് തീരുമാനിച്ചത്. അതേസമയം ശനിയാഴ്ചയോടെ ആറ് ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com