വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ളയുടെ ഡ്രോണാക്രമണം; ഇസ്രയേൽ ആക്രമണത്തിൽ 3 ലെബനീസ് പൗരന്മാർ കൊല്ലപ്പെട്ടു

ഇസ്രയേൽ ആക്രമണത്തിൽ 48 മണിക്കൂറിനുള്ളിൽ 61 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു
വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ളയുടെ ഡ്രോണാക്രമണം; ഇസ്രയേൽ ആക്രമണത്തിൽ 3 ലെബനീസ് പൗരന്മാർ കൊല്ലപ്പെട്ടു
Published on


വടക്കൻ ഇസ്രയേലിലെ അയേലെറ്റ് ഹഷഹർ പ്രദേശത്ത് കുറഞ്ഞത് രണ്ട് ഡ്രോണുകൾ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ഇസ്രയേൽ ആർമി റേഡിയോയെ ഉദ്ധരിച്ച് അൽ ജസീറയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആളപായമൊന്നും ഉണ്ടായിട്ടില്ല, ഹിസ്ബുള്ളയാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് സൈന്യം ആരോപിച്ചു.

ഇസ്രയേൽ ആക്രമണത്തിൽ 48 മണിക്കൂറിനുള്ളിൽ 61 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗാസ മുനമ്പിലേക്കുള്ള സഹായം ഇസ്രയേൽ തുടർച്ചയായി തടയുന്നതിനിടയിൽ, ഖാൻ യൂനിസിൽ നിന്നുള്ള യാഖിൻ അൽ-അസ്താൽ എന്ന മറ്റൊരു കുട്ടി പോഷകാഹാരക്കുറവ് മൂലം മരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഒക്‌ടോബർ 7ന് ഇസ്രയേൽ ഗാസയിൽ യുദ്ധം ആരംഭിച്ചതിൻ്റെ പിറ്റേ ദിവസം മുതൽ ഇരു രാജ്യങ്ങളും അതിർത്തി കടന്ന് ആക്രമണം തുടരുകയാണ്. നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്തിരുന്നു. ഗാസയ്‌ക്കെതിരായ വിനാശകരമായ യുദ്ധം ഇസ്രയേൽ അവസാനിപ്പിച്ചാലുടൻ ആക്രമണം നിർത്തുമെന്ന് ഹിസ്ബുള്ള പറഞ്ഞു.

അതേസമയം, ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ലെബനീസ് പാരാ മെഡിക്ക് ജീവനക്കാർ കൊല്ലപ്പെടുകയും, മറ്റു രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഒരാൾ ഗുരുതരാവസ്ഥയിലാണ്. ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള പോരാട്ടത്തിൻ്റെ തീവ്രത ക്രമാനുഗതമായി വർധിച്ചിക്കുകയാണെന്നാണ് വിവരം. ലെബനീസ്-ഇസ്രയേൽ അതിർത്തിയുടെ ഇരുവശത്തുമുള്ള പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com