വിശ്വാസം നഷ്ടപ്പെട്ടു; ഇസ്രയേൽ പ്രതിരോധ മന്ത്രിയെ പുറത്താക്കി ബെഞ്ചമിന്‍ നെതന്യാഹു

രാജ്യത്തിന്റെ നിലവിലെ സൈനിക ഓപ്പറേഷനുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം
WhatsApp Image 2024-11-06 at 7
WhatsApp Image 2024-11-06 at 7
Published on

ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗലാന്റിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാജ്യത്തിൻ്റെ നിലവിലെ സൈനിക ഓപ്പറേഷനുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.

"യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും തമ്മിൽ വിശ്വാസമുണ്ടാകേണ്ടത് അത്യവശ്യമാണ്. നിർഭാഗ്യവശാൽ, യുദ്ധത്തിൻ്റെ ആദ്യ മാസങ്ങളിൽ അത്തരത്തിലൊരു വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി ഞങ്ങൾക്കിടയിലെ ആ വിശ്വാസം തകർന്നു," ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.


യോവ് ഗാലൻ്റിനെതിരായ നടപടിയിൽ വലിയ പ്രതിഷേധമാണ് ഇസ്രയേലിൽ ആരംഭിച്ചിരിക്കുന്നത്. എന്നാൽ, ഇതോട് പ്രതികരിച്ച്, ഇസ്രയേലിൻ്റെ സുരക്ഷയായിരുന്നു അന്നും ഇന്നും ജീവിതലക്ഷ്യമെന്ന് യോവ് ഗാലൻ്റ് പ്രതികരിച്ചു. യുദ്ധത്തിലുടനീളം, ഒക്ടോബർ ഏഴ് ആക്രമണം നടന്നതിൽ അനുശോചിച്ച് ദുഃഖത്തിൻ്റെ പ്രതീകമായ കറുത്ത ബട്ടണുള്ള ഷർട്ടാണ് ഗാലൻ്റ് ധരിച്ചിരുന്നത്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി ഗാലൻ്റ് ശക്തമായ പ്രൊഫഷണൽ ബന്ധം സൂക്ഷിച്ചിരുന്നു.

പുതിയ പ്രതിരോധ വകുപ്പ് മന്ത്രിയായി ഇസ്രയേല്‍ കാറ്റ്‌സ് ചുമതലയേല്‍ക്കുമെന്നാണ് വിവരം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com