മോദിക്കും ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

"ഇറ്റലിയും ഇന്ത്യയും എക്കാലത്തെയും ശക്തമായ ബന്ധം പങ്കിടുന്നു, ഒരുമിച്ച് നമ്മൾ വലിയ കാര്യങ്ങൾ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം ഭാവിയിലേക്കുള്ള ഒരു പ്രധാന ചവിട്ടുപടിയാണ്," മെലോണി കൂട്ടിച്ചേർത്തു.
മോദിക്കും ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി
Published on

ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഇറ്റാലിയൻ പ്രധാനമന്ത്രി അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്താണ് ആശംസാ സന്ദേശം പങ്കിട്ടത്. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഭാവിയിലേക്കുള്ള ഒരു പ്രധാന ചവിട്ടുപടിയാണെന്ന് പറഞ്ഞു.

"78-ാം സ്വാതന്ത്ര്യ ദിനത്തിൽ, ഇന്ത്യയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ഈ പേജ് പിന്തുടരുന്ന നിരവധി ഇന്ത്യക്കാർക്ക് എൻ്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," മെലോണി പറഞ്ഞു.

"ഇറ്റലിയും ഇന്ത്യയും എക്കാലത്തെയും ശക്തമായ ബന്ധം പങ്കിടുന്നു, ഒരുമിച്ച് നമ്മൾ വലിയ കാര്യങ്ങൾ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം ഭാവിയിലേക്കുള്ള ഒരു പ്രധാന ചവിട്ടുപടിയാണ്," മെലോണി കൂട്ടിച്ചേർത്തു.

മെയ് മാസത്തിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. ജി7 ഔട്ട്‌റീച്ച് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മെലോണിയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഇറ്റലിയിലെത്തിയത്. മൂന്നാം തവണ പ്രധാനമന്ത്രിയായതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ വിദേശ യാത്രയായിരുന്നു ഇത്.

“നമ്മുടെ ഉഭയകക്ഷി അജണ്ടയിൽ ആക്കം കൂട്ടുന്നതിൽ പ്രധാന മന്ത്രി മെലോണിയുടെ കഴിഞ്ഞ വർഷം ഇന്ത്യയിലേക്കുള്ള രണ്ട് സന്ദർശനങ്ങൾ നിർണായകമായിരുന്നു. ഇന്ത്യ-ഇറ്റലി തന്ത്രപരമായ പങ്കാളിത്തം ഏകീകരിക്കുന്നതിനും ഇന്തോ-പസഫിക്, മെഡിറ്ററേനിയൻ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," പ്രധാനമന്ത്രി മോദി പറഞ്ഞു.

READ MORE: മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നിട്ടും മോദി വിദ്വേഷ പരാമര്‍ശം നടത്തിയത് 110 പ്രസംഗങ്ങളില്‍; ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com