യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ അന്തരിച്ചു

കേരളത്തിലെ സഭാതര്‍ക്കത്തില്‍ അരനൂറ്റാണ്ടിലേറെ യാക്കോബായ സഭയുടെ ശബ്ദവും മുന്നണി നായകനുമായിരുന്നു.
യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ അന്തരിച്ചു
Published on



മലങ്കര സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ വിടവാങ്ങി. 95 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗവുമായുള്ള അഭിപ്രായഭിന്നതകള്‍ക്കിടെ യാക്കോബായ സഭയെ പ്രത്യേക സഭയാക്കുന്നതിനു നേതൃത്വം നല്‍കിയത് തോമസ് പ്രഥമന്‍ ബാവയായിരുന്നു.

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സിറിയയുമായുള്ള ബന്ധം മുറിക്കുകയും കോട്ടയം ദേവലോകം ആസ്ഥാനമായി പുതിയ സഭയാവുകയും ചെയ്തപ്പോള്‍ സിറിയയുടെ പിന്തുണ നേടിയെടുക്കുന്നതില്‍ നിര്‍ണായകമായത് തോമസ് പ്രഥമന്‍ ബാവയുടെ ഇടപെടലുകളാണ്.

കേരളത്തിലെ സഭാതര്‍ക്കത്തില്‍ അരനൂറ്റാണ്ടിലേറെ യാക്കോബായ സഭയുടെ ശബ്ദവും മുന്നണി നായകനുമായിരുന്നു. ദരിദ്ര സാഹചര്യങ്ങളില്‍ നിന്ന് വേണ്ടത്ര ഔപചാരിക വിദ്യാഭ്യാസം പോലും സാധ്യമാകാതെ സി.എം. തോമസ് എന്ന ബാലനാണ് മലങ്കര യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷ പദവി വരെ എത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com