'അതിജീവിതമാർക്ക് നീതി ലഭ്യമാക്കണം' സിദ്ദീഖിനെ പിടികൂടുന്നതിൽ പോലീസിന് അമാന്തമുണ്ടായി: സിപിഐ

സിദ്ദീഖിനെ പിടികൂടുന്നതിൽ പൊലീസിന് അമാന്തമുണ്ടായെന്ന് സംശയമുണ്ട്
'അതിജീവിതമാർക്ക് നീതി ലഭ്യമാക്കണം' സിദ്ദീഖിനെ പിടികൂടുന്നതിൽ 
പോലീസിന് അമാന്തമുണ്ടായി: സിപിഐ
Published on

പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും സിപിഐ മുഖപത്രം ജനയു​ഗത്തിന്റെ എഡിറ്റോറിയൽ. സിദ്ദീഖിനെ പിടികൂടുന്നതിൽ പൊലീസിന് അമാന്തമുണ്ടായെന്ന് സംശയമുണ്ടെന്നും അതിജീവിതമാർക്ക് നീതി ലഭ്യമാക്കാൻ നിയമനടപടികൾ ശക്തമാക്കണമെന്നും ജനയു​ഗം എഡിറ്റോറിയൽ പറയുന്നു.


സിദ്ദീഖിനെ പിടികൂടുന്നതിൽ പൊലീസിന് അമാന്തമുണ്ടായെന്ന് സംശയമുണ്ട്. സിദ്ദീഖിന്റെ വീട് അടഞ്ഞു കിടക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്. നേരത്തെ നടൻ ദിലീപ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചപ്പോൾ അദ്ദേഹത്തിൻ്റെ വീടിനു മുന്നിൽ പൊലീസ് ഉണ്ടായിരുന്നു. ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു ഈ നടപടി. ഇത്തരമൊരു ജാഗ്രത സിദ്ദീഖിന്റെ കാര്യത്തിൽ പൊലീസിൽ ഉണ്ടായില്ല എന്നും ജനയുഗം എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി.

ഇത്തരത്തിൽ സംശയം ഉന്നയിക്കുന്നവരെ കുറ്റപ്പെടുത്താൻ ആകില്ല. അതിജീവിതമാർക്ക് നീതി ലഭ്യമാക്കാൻ നിയമനടപടികൾ ശക്തമാക്കണം. അന്വേഷണസംഘം ഉണർന്ന് പ്രവർത്തിക്കണമെന്നും ജനയുഗം എഡിറ്റോറിയൽ വ്യക്തമാക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com