കോഴിക്കോട് ജില്ലയില്‍ മഞ്ഞപിത്തം വ്യാപിക്കുന്നു;ഈ മാസം റിപ്പോർട്ട് ചെയ്തത് 80 കേസുകൾ

മലിന ജലം,ഭക്ഷണം എന്നിവയിൽനിന്നും ശരീരത്തിലെത്തുന്ന ഹെപ്പറ്റൈറ്റിസ് A വൈറസ് 10 മുതൽ 50 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങും. പനി, വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന,ഛർദ്ദി, വയറിളക്കം,ചർമത്തിലും കണ്ണുകളിലും നഖത്തിലും കാണുന്ന മഞ്ഞനിറം എന്നിവയാണ് രോഗലക്ഷണങ്ങൾ.
കോഴിക്കോട് ജില്ലയില്‍ മഞ്ഞപിത്തം വ്യാപിക്കുന്നു;ഈ മാസം റിപ്പോർട്ട് ചെയ്തത്  80  കേസുകൾ
Published on

കോഴിക്കോട് ജില്ലയിൽ ദിനംപ്രതി മഞ്ഞപിത്ത ബാധിതരുടെ എണ്ണം കൂടുകയാണ്.ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും ഈ മാസം മാത്രം രോഗബാധിച്ചവരുടെ എണ്ണം 80 കടന്നു. സ്വകാര്യ ആശുപത്രികളിലും നിരവധി പേരാണ് ചികിത്സ തേടുന്നത്. ജലശ്രോതസ്സുകളുടെ സാമ്പിൾ പരിശോധന നടക്കുന്നുണ്ടെങ്കിലും ജില്ലയിൽ പലയിടങ്ങളിലും രോഗം ഇപ്പോഴും നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണ്.

മലിന ജലം,ഭക്ഷണം എന്നിവയിൽനിന്നും ശരീരത്തിലെത്തുന്ന ഹെപ്പറ്റൈറ്റിസ് A വൈറസ് 10 മുതൽ 50 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങും. പനി, വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന,ഛർദ്ദി, വയറിളക്കം,ചർമത്തിലും കണ്ണുകളിലും നഖത്തിലും കാണുന്ന മഞ്ഞനിറം എന്നിവയാണ് രോഗലക്ഷണങ്ങൾ.

Also Read; കുട്ടികളാണ്, ന്യുമോണിയ വരാതെ നോക്കാം

ഒരു ശതമാനത്തിൽ താഴെ കുട്ടികളിൽ ഈ രോഗം കരളിനെ മാരകമായി ബാധിക്കാം. രക്തപരിശോധന SerumIgM HAV ആന്റിബോഡി പരിശോധനയിലൂടെ രോഗനിർണയനം കൃത്യമായ ചികിത്സയിലൂടെ പൂർണമായി സുഖപ്പെടുത്താവുന്നതാണ്.

ജില്ലയിൽ പലഭാഗത്തും വിതരണം ചെയ്യപ്പെടുന്ന കുടിവെള്ള മലിനമായതാണ് രോഗവ്യാപനത്തിന് കാരണമെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. ആരോപണം കണക്കിലെടുത്ത് കോർപറേഷനും, ആരോഗ്യവകുപ്പും കർശനമായ പരിശോധനകളും നടത്തിയിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദേശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com