AMMA യെ ട്രേഡ് യൂണിയന്‍ ആക്കാന്‍ കഴിയില്ല; ഫെഫ്കയെ സമീപിച്ച 20 പേര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തണം; ജയന്‍ ചേര്‍ത്തല

ട്രേഡ് യൂണിയൻ വേണമെങ്കിൽപ്പോലും ഫെഫ്കയെ സമീപിക്കേണ്ട കാര്യമില്ലെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു
AMMA യെ ട്രേഡ് യൂണിയന്‍ ആക്കാന്‍ കഴിയില്ല; ഫെഫ്കയെ സമീപിച്ച 20 പേര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തണം; ജയന്‍ ചേര്‍ത്തല
Published on: 
Updated on: 

അഭിനേതാക്കളുടെ പുതിയ സംഘടന ഉണ്ടാക്കാന്‍ AMMA അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചതായി അറിവില്ലെന്ന് മുന്‍ വൈസ് പ്രസിഡന്‍റ് ജയന്‍ ചേര്‍ത്തല. AMMAയെ ഒരിക്കലും ട്രേഡ് യൂണിയന്‍ ആക്കാന്‍ കഴിയില്ല. ഫെഫ്കയെ സമീപിച്ച 20 പേർ ആരൊക്കെയെന്ന് ബി. ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തട്ടെ. ട്രേഡ് യൂണിയൻ വേണമെങ്കിൽ പോലും ഫെഫ്കയെ സമീപിക്കേണ്ട കാര്യമില്ലെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു. അംഗങ്ങളുടെ ക്ഷേമത്തിനായി മാത്രം പ്രവർത്തിക്കുന്ന സംഘടനയാണ് AMMA അതില്‍ രാഷ്ട്രീയമില്ലെന്നും ജയൻ ചേർത്തല പറഞ്ഞു.

ട്രേഡ് യൂണിയൻ സ്വഭാവത്തിലുള്ള പുതിയ സംഘടന രൂപീകരിക്കാൻ താരങ്ങൾ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. AMMA നിലനിര്‍ത്തികൊണ്ട് സമാന്തരമായ പുതിയ സംഘടന രൂപീകരിക്കാനാണ് ആലോചന നടന്നതെന്ന് ബി. ഉണ്ണികൃഷ്ണന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

സിനിമയിലെ വിവിധ മേഖലകളിലുള്ള 21 യൂണിയനുകൾ ഇപ്പോൾത്തന്നെ ഫെഫ്കയിലുണ്ട്. പുതിയ ഒരു യൂണിയനെ ഉൾപ്പെടുത്തണമെങ്കിൽ ജനറൽ കൗൺസിൽ കൂടി അംഗീകാരം നേടുകയും പിന്നീട് സംഘടനയുടെ നിയമാവലികളും ചട്ടക്കൂടിനും രൂപം നൽകുകയും വേണമെന്ന് തന്നെ സമീപിച്ചവരോട് വ്യക്തമാക്കിയെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.

News Malayalam 24x7
newsmalayalam.com