സിറിയയ്ക്ക് മേല്‍ ആക്രമണം അഴിച്ചുവിട്ട് ജിഹാദി സംഘടന; മരണസംഖ്യ 242 ആയി

2020ന് ശേഷം സിറിയ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഏറ്റുമുട്ടലുകളിലൊന്നാണ് ഇത്
സിറിയയ്ക്ക് മേല്‍ ആക്രമണം അഴിച്ചുവിട്ട് ജിഹാദി സംഘടന; മരണസംഖ്യ 242 ആയി
Published on

സിറിയയ്ക്ക് മേൽ ജിഹാദി സംഘം അഴിച്ചുവിട്ട ആക്രമണത്തിൽ മരണം 242 ആയി. സിറിയയിലെ ദമാസ്കസിനും അലപ്പോയ്ക്കും ഇടയിലുള്ള പ്രധാന റോഡുകൾ വിച്ഛേദിച്ചതിന് ശേഷമാണ് ജിഹാദി സംഘടനയായ ഹയാത്ത്-തഹരീ‍ർ അൽ ഷാം (എച്ച്.ടി.എസ്) ആക്രമണം അഴിച്ചുവിട്ടത്. വടക്കൻ അലപ്പോ പ്രവിശ്യയിലെ സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് ഹയാത്ത്- തഹരീ‍ർ അൽ ഷാമും സഖ്യകക്ഷികളും ചേ‍ർന്ന് അപ്രതീക്ഷിത ആക്രമണം നടത്തിയത്. 2020ന് ശേഷം സിറിയ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഏറ്റുമുട്ടലുകളിലൊന്നാണിത്.

സിറിയൻ മനുഷ്യാവകാശ ഒബ്സർവേറ്ററിയുടെ കണക്കനുസരിച്ച്, ഇതുവരെ മരണപ്പെട്ട 242 പേരിൽ 102 പേർ ഹയാത്ത്-തഹരീ‍ർ അൽ ഷാം എന്ന സംഘടനയിലെയും, 19 പേർ മറ്റു സഖ്യശക്തികളിൽ നിന്നുള്ളവരുമാണ്. അതേസമയം, ആക്രമണത്തിൽ 61 സിറിയൻ സൈനികരും കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിൽ 24 സാധാരണക്കാരും കൊല്ലപ്പെട്ടതായി ഒബ്സർവേറ്ററി തലവനായ റാമി അബ്ദുൾറഹ്മാൻ അറിയിച്ചു.

സിറിയൻ സഖ്യകക്ഷിയായ റഷ്യ വ്യാഴാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ 19 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സിറിയൻ സൈന്യത്തിൻ്റെ ഷെല്ലാക്രമണത്തിൽ മറ്റൊരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com