"ആക്രമണം ഋതുവിനെതിരെ പൊലീസിൽ പരാതി നൽകിയതിന്"; ചേന്ദമംഗലം കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട ജിതിൻ ന്യൂസ് മലയാളത്തോട്

വീട്ടിൽ കയറി വന്ന് ഇത്ര ക്രൂരമായി ആക്രമിക്കുമെന്ന് കരുതിയില്ല. ഭാര്യയും അമ്മയും അച്ഛനും മരണപ്പെട്ടു എന്ന് അറിയുന്നത് ആശുപത്രിയിൽ വെച്ചെന്നും ജിതിൻ പറഞ്ഞു
ചേന്ദമംഗലം കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട ജിതിൻ
ചേന്ദമംഗലം കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട ജിതിൻ
Published on

അയൽവാസിയായ ഋതുവിനെതിരെ പൊലീസിൽ പരാതി നൽകിയതിനാണ് അതിക്രൂരമായി ആക്രമിച്ചതെന്ന് ചേന്ദമംഗലം കൂട്ടകൊലയിൽ നിന്നും രക്ഷപ്പെട്ട ജിതിൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഋതുവിൻ്റെ ഭീഷണി പല തവണ ഉണ്ടായിട്ടുണ്ട്. വീട്ടിൽ കയറി വന്ന് ഇത്ര ക്രൂരമായി ആക്രമിക്കുമെന്ന് കരുതിയില്ല. ഭാര്യയും അമ്മയും അച്ഛനും മരണപ്പെട്ടു എന്ന് അറിയുന്നത് ആശുപത്രിയിൽ വെച്ചെന്നും ജിതിൻ പറഞ്ഞു.

അയൽവാസിയായ ഋതുവിനെതിരെ പോലീസിൽ പരാതി നൽകിയതിനായിരുന്നു തന്നെ ആക്രമിച്ചത്. ഭാര്യയുടെ കരച്ചിൽ കേട്ടാണ് ഹാളിലേക്ക് ഓടി ചെന്നത്. ഹാളിൽ എത്തിയപ്പോൾ കാണുന്നത് ഭാര്യ ചോരയിൽ കുളിച്ച് കിടക്കുന്നതാണ്. അപ്പോഴേയ്ക്കും ഋതു തന്നെയും ആക്രമിച്ചു. ഇത്ര ക്രൂരമായി ആക്രമിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ പരാതി നൽകില്ലായിരുന്നു. ഋതുവിൻ്റെ ഭീഷണി പല തവണ ഉണ്ടായിട്ടുണ്ട്. വീട്ടിൽ കയറി വന്ന് ഇത്ര ക്രൂരമായി ആക്രമണം നടത്തുമെന്ന് കരുതിയില്ല. ഭാര്യയും ഭാര്യമാതാവും പിതാവും മരണപ്പെട്ടത് താൻ അറിയുന്നത് ആശ്രുത്രിയിൽ വച്ചാണെന്നും ജിതിൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ജനുവരി 16ന് വൈകിട്ട് 6.40നാണ് കൊലപാതകം നടന്നത്. പേരപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനിഷ (32) എന്നിവരെ അയല്‍വാസിയായ ഋതു ജയൻ വീട്ടില്‍ക്കയറി ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപെടുത്തുകയായിരുന്നു. പ്രതി ഋതു കൊലപാതകം നടത്താന്‍ ഉറപ്പിച്ചാണ് സംഭവം നടന്ന വീട്ടില്‍ എത്തിയതെന്നും കൂട്ടക്കുരുതിയിലേക്ക് നയിച്ചത് കടുത്ത വൈരാഗ്യമാണെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണമുറപ്പിക്കാന്‍ മൂന്നു പേരുടെയും തലയില്‍ നിരവധി തവണ കമ്പി വടി കൊണ്ടടിച്ചു. മോട്ടോര്‍ സൈക്കിളില്‍ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് അടിച്ചും കത്തി കൊണ്ടു കുത്തിയുമാണ് കൊലപാതകങ്ങള്‍ നടത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com