
എറണാകുളം കളക്ട്രേറ്റ് കേന്ദ്രീകരിച്ച് ജോലി തട്ടിപ്പ്. തട്ടിപ്പിനിടെ പ്രതിയെ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകളിൽ ഡ്രൈവർ ജോലി വാഗ്ദാനം നൽകി 20 ഓളം പേരിൽ നിന്ന് ഇയാൾ പണം തട്ടിയെന്നാണ് പരാതി.
സംഭവത്തെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ട൪ അറിയിച്ചു.