'പണി' സിനിമയ്ക്ക് മോശം റിവ്യു; എഴുതിയാൾക്ക് ജോജുവിൻ്റെ ഭീഷണി

ജോജു വിമർശകനെ ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന ഓഡിയോ സന്ദേശം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്
'പണി' സിനിമയ്ക്ക് മോശം റിവ്യു; എഴുതിയാൾക്ക് ജോജുവിൻ്റെ  ഭീഷണി
Published on

'പണി' സിനിമയ്ക്ക് മോശം റിവ്യു എഴുതിയാൾക്ക് ജോജുവിൻ്റെ ഭീഷണി. സിനിമയെ വിമർശനാത്മകമായി റിവ്യു എഴുതിയതിൽ അസഹിഷ്ണുത കയറിയ ജോജു റിവ്യു എഴുതിയ ആദർശ് H.S.  എന്നയാളെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

നേരിൽ കാണാൻ ധൈര്യമുണ്ടോയെന്നും, കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികൾ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും, എന്നാൽ അത്തരം ഭീഷണികൾ ഇവിടെ വിലപോകില്ലെന്ന് വിനയപൂർവം അറിയിക്കുന്നു, എന്ന് പരിഹസിച്ചുകൊണ്ടാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജോജു വിമർശകനെ ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന ഓഡിയോ സന്ദേശം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.


ജോജു ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് പണി. ജോജു, സാഗർ സൂര്യ, ജുനൈസ് വി.പി, ബോബി കുര്യൻ, അഭിനയ, അഭയ ഹിരണ്മയി, സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ, റിനോഷ് ജോർജ്ജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. വിഷ്ണു വിജയ്, സാം സി എസ്, സന്തോഷ് നാരായണൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com