ദക്ഷിണ സുഡാനിലേക്കുള്ള യുഎസ് നാടുകടത്തൽ; കോടതി ഉത്തരവിൻ്റെ ലംഘനമെന്ന് ഫെഡറൽ ജഡ്‌ജി

കുടിയേറ്റക്കാരെ ഇമിഗ്രേഷൻ വകുപ്പിന്റെ കസ്റ്റഡിയിൽ നിലനിർത്തണമെന്നും ബോസ്റ്റൺ ഡിസ്ട്രിക്റ്റ് ജഡ്‌ജി ബ്രയാൻ മർഫി ഉത്തരവിട്ടു
ദക്ഷിണ സുഡാനിലേക്കുള്ള യുഎസ് നാടുകടത്തൽ; കോടതി ഉത്തരവിൻ്റെ ലംഘനമെന്ന് ഫെഡറൽ ജഡ്‌ജി
Published on

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ ദക്ഷിണ സുഡാനിലേക്ക് നാടുകടത്തിയ യു എസ് ഭരണകൂടത്തിൻ്റെ നടപടി കോടതി ഉത്തരവിൻ്റെ ലംഘനമെന്ന് ഫെഡറൽ ജഡ്‌ജി. കുടിയേറ്റക്കാരെ ഇമിഗ്രേഷൻ വകുപ്പിന്റെ കസ്റ്റഡിയിൽ നിലനിർത്തണമെന്നും ബോസ്റ്റൺ ഡിസ്ട്രിക്റ്റ് ജഡ്‌ജി ബ്രയാൻ മർഫി ഉത്തരവിട്ടു.

കോടതിയുടെ ഉത്തരവ് ലംഘിച്ചെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ജഡ്‌ജി വ്യക്തമാക്കി. മ്യാൻമർ, വിയറ്റ്നാം സ്വദേശികളെ ദക്ഷിണ സുഡാനിലേക്ക് വ്യോമമാർഗം മാറ്റിയെന്ന് കാട്ടി നൽകിയ പരാതിയിൽ അടിയന്തര വാദം കേൾക്കവെയാണ് കോടതിയുടെ ഇടക്കാല നിർദേശം.

എന്നാൽ കുടിയേറ്റക്കാരിൽ ഒരാളായ ബർമീസ് വംശജനെ ദക്ഷിണ സുഡാനിലേക്കല്ല, മ്യാൻമറിലേക്കാണ് തിരിച്ചയച്ചതെന്ന് നീതിന്യായ വകുപ്പിന്റെ അഭിഭാഷകൻ എലിയാനിസ് പെരസ് പറഞ്ഞു. എന്നാൽ എൻ്റെ നിരോധന ഉത്തരവ് ലംഘിക്കപ്പെട്ടുവെന്ന് സൂചന ലഭിച്ചിട്ടുണ്ട് എന്ന് ബ്രയാൻ മർഫി യുഎസ് നീതിന്യായ വകുപ്പിലെ അഭിഭാഷകനായ എലിയാനിസ് പെരസിന് മറുപടി നൽകി.

ട്രംപിൻ്റെ കുടിയേറ്റ അജണ്ടയുടെ ഭാഗമായി കൂട്ട നാടുകടത്തൽ നടപ്പിലാക്കാനുള്ള ശ്രമങ്ങളിൽ, ഫെഡറൽ ജുഡീഷ്യറിയും ട്രംപ് ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടലിന് ഈ സംഭവവികാസം കാരണമായി. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി 2018 ൽ അവസാനിച്ച ക്രൂരമായ ആഭ്യന്തരയുദ്ധത്തിന് വീണ്ടും തിരികൊളുത്തിയേക്കാമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി .


Related Stories

No stories found.
News Malayalam 24x7
newsmalayalam.com