ജ്യൂസിൽ മൂത്രം കലർത്തി നൽകി; ജ്യൂസ് വിൽപ്പനക്കാരനെയും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു

പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മൂത്രം നിറച്ച പ്ലാസ്റ്റിക് ക്യാനുകൾ കണ്ടെത്തിയിരുന്നു
ജ്യൂസിൽ മൂത്രം കലർത്തി നൽകി; ജ്യൂസ്  വിൽപ്പനക്കാരനെയും  സഹായിയേയും  പൊലീസ് അറസ്റ്റ് ചെയ്തു
Published on

ജ്യൂസിൽ മനുഷ്യ മൂത്രം കലർത്തി നൽകിയെന്ന ആരോപണത്തെ തുടർന്ന് ഗാസിയാബാദിലെ ജ്യൂസ് വിൽപ്പനക്കാരനും സഹായിയായ 15 വയസ്സുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ജ്യൂസ് വിൽപനക്കാരൻ മനുഷ്യമൂത്രം കലർത്തി നൽകുന്നുവെന്ന പരാതിയെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മൂത്രം നിറച്ച പ്ലാസ്റ്റിക് ക്യാനുകൾ കണ്ടെത്തിയിരുന്നു.

ALSO READ: ട്രയൽ റണ്ണിനിടെ വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞു; അഞ്ച് പേർ അറസ്റ്റിൽ


ഇത് സംബന്ധിച്ച് കടയുടമയെ ചോദ്യം ചെയ്തെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ആമിർ കേസിലെ പ്രതിയാണെന്ന് സ്ഥിരീകരിച്ചതായി എസിപി അങ്കുർ വിഹാർ ഭാസ്‌കർ വർമ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com