
മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ചുമതലയേറ്റു. ജൂലൈ 24നാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ അധ്യക്ഷനായി നിയമിക്കാനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചത്. മുഖ്യമന്ത്രി, സ്‌പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്‌ഠമായാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പേര് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തത്.
2023 മെയ് 31ന് ജസ്റ്റിസ് ആൻ്റണി ഡൊമിനിക് വിരമിച്ചശേഷം കമ്മീഷന് അധ്യക്ഷനുണ്ടായിരുന്നില്ല. ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് അധ്യക്ഷൻ്റെ ചുമതല വഹിച്ചത്.
2014 ജനുവരി 23 മുതല്‍ 2023 സെപ്റ്റംബര്‍ നാല് വരെ കേരള ഹൈക്കോടതിയില്‍ ജഡ്‌ജായിരുന്നു അലക്സാണ്ടർ തോമസ്. തുടര്‍ന്ന് ആക്റ്റിംഗ് ചീഫ് ജസ്റ്റിസുമായിരുന്നു.