
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും ജയിക്കാൻ നോക്കി വെപ്രാളപ്പെട്ട് നടക്കുകയാണ് സിപിഎമ്മെന്ന് കെ. മുരളീധരൻ. എൽഡിഎഫിന്‍റെ സ്ഥാനാർഥിയെ അവർ തീരുമാനിച്ചു. ഹൈകമാന്‍റ് സ്ഥാനാർഥിയെ തീരുമാനിച്ചാൽ പിന്നെ തിരിഞ്ഞുനോട്ടമില്ല. വേറെ പല വിഷയങ്ങളും ചർച്ച ചെയ്യാനുണ്ട്. സരിൻ കോൺഗ്രസ് വിട്ടത് ശരിയോ തെറ്റോ എന്ന് ചർച്ച ചെയ്യേണ്ട സമയം ഇതല്ല. ആളുകൾ വരും പോകും, പ്രസ്ഥാനം മുന്നോട്ടു പോകുമെന്നും കെ.മുരളീധരൻ പറഞ്ഞു.
"സിപിഎമ്മിനെ സംബന്ധിച്ച് സ്ഥാനാർഥികളെ കിട്ടാൻ പ്രയാസമാണ്. ചിഹ്നം പുറത്തെടുത്താൽ ജയിക്കില്ല എന്ന ഫീലിങ്ങാണ് സിപിഎമ്മിന്. സിപിഎമ്മിന് സ്ഥാനാർഥിയെ കിട്ടാത്തതുകൊണ്ട് സരിനെ സ്ഥാനാർഥിയാക്കി. സിപിഎമ്മിന് പലയിടത്തും സീറ്റ് നഷ്ടപ്പെടും എന്നത് ഇതിലൂടെ വ്യക്തമാണ്."
"പി.പി. ദിവ്യയുടെ വിഷയങ്ങളടക്കം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കണം. പാർട്ടി സഖാക്കൾ പാർട്ടിയെ കുളം തോണ്ടുന്നതിന്റെ ഉദാഹരണമാണ് പി.പി. ദിവ്യ. സിപിഎം ചിഹ്നം പുറത്തെടുത്താൽ ജയിക്കില്ല എന്ന തോന്നലാണ് അവര്‍ക്ക്." മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു