
തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ ഏറെ ചർച്ചാ വിഷയമായ കൊടകര കുഴൽപ്പണക്കേസിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കൊടകര കുഴൽപ്പണക്കേസിൽ സംസ്ഥാന സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ഇഡി അന്വേഷണത്തിന് സംസ്ഥാനം ഔദ്യോഗികമായി ആവശ്യപ്പെടണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു. സംഭവത്തെ സംബന്ധിച്ച് ഒരുപാട് ദുരൂഹതകൾ ഉണ്ടെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
സംസ്ഥാന സർക്കാർ ആത്മാർത്ഥമായി ആവശ്യപ്പെട്ടാൽ ഇഡിക്ക് വരേണ്ടിവരും. കുഴൽ പണം എന്തു ചെയ്തുവെന്ന് സർക്കാർ അന്വേഷിച്ചില്ല. ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ നിർവഹിക്കാൻ തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് ഈ വിഷയം ഉപയോഗിക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. കോടിക്കണക്കിന് രൂപയ്ക്ക് കാവല്‍ നിന്നയാളാണ് താന്‍; ബിജെപിയുടെ വാദം തള്ളി തിരൂര്‍ സതീശ്.
ALSO READ: കൊടകര കുഴൽപ്പണ കേസിൽ സുരേന്ദ്രൻ നിരപരാധിയല്ല, അന്വേഷണം അട്ടിമറിച്ചത് സിപിഎം-ബിജെപി കൂട്ടുകെട്ട്: വി.ഡി. സതീശൻ
കൊടകര കുഴൽപ്പണക്കേസിൽ ശക്തമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തേണ്ടത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ്. എന്നാൽ ഇഡി കേസിൽ അന്വേഷണം നടത്താതെ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപണം ഉന്നയിച്ചിരുന്നു.
ബിജെപി ഓഫീസിലേക്ക് കള്ളപ്പണം എത്തിച്ചുവെന്ന ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂർ സതീശിൻ്റെ ആരോപണത്തെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ആറു ചാക്കുകളിൽ ഇലക്ഷൻ സാമഗ്രികൾ എന്ന പേരിൽ ആറു കോടി രൂപ എത്തിച്ചു എന്നതാണ് ആരോപണം. ഓരോ ഭാഗത്തേക്ക് എത്തിച്ച പണവും,ആ പണം ഉപയോഗിച്ച് നടത്തിയ പ്രവർത്തനങ്ങളും ബിജെപി അറിഞ്ഞു കൊണ്ടാണ്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പിന് നേരിടുക എന്നതാണ് നേതൃത്വം സ്വീകരിച്ചു കൊണ്ടിരിക്കുന്ന രീതി. ഇഡി അന്വേഷിക്കുന്നത് പ്രതിപക്ഷത്തിനെതിരായ ആരോപണങ്ങൾ മാത്രമാണ്.
ബിജെപി എന്ത് കൊള്ള നടത്തിയാലും കുഴപ്പമില്ല എന്നതാണ് ഇഡി നിലപാട്. ബിജെപി എന്താഗ്രഹിക്കുന്നോ അതാണ് ഇഡി ചെയ്യുന്നത്. ആറു കോടി രൂപ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തി. അതിൻ്റെ ഒരു ശൃംഖല മാത്രമാണ് കൊടകര.ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല, ഇലക്ഷൻ പ്രവർത്തനത്തിൽ ആയിരുന്നു എന്നതാണ് ജില്ലാ അധ്യക്ഷൻ്റെ പ്രതികരണം.
ചാക്കുകെട്ടിലാക്കിയാണ് തൃശൂര്‍ ജില്ലാ ഓഫീസിലേക്ക് പണം എത്തിച്ചത്. ധര്‍മ്മരാജന്‍ എന്നയാളാണ് ജില്ലാ ഓഫീസിലേക്ക് പണം കൊണ്ടുവന്നത്. ജില്ലാ ട്രഷറര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കുഴല്‍പ്പണം കൊണ്ടു വന്നവര്‍ക്ക് താൻ റൂം ബുക്ക് ചെയ്തത്. പണം എത്തിക്കുന്ന സമയത്ത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉണ്ടായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.
കൂടുതല്‍ കാര്യങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞിരുന്നു.ഇപ്പോള്‍ പാര്‍ട്ടി ഓഫീസിന്റെ ഉത്തരവാദിത്തമില്ല. പാര്‍ട്ടിയിലെ ആളുകളുമായി ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. ആരും വിളിക്കാറുമില്ല.പാര്‍ട്ടി ആവശ്യപ്പെട്ടതെല്ലാം താന്‍ ചെയ്തുകൊടുത്തു, ഇനി തന്നെ ആവശ്യമുണ്ടായിരിക്കില്ലെന്നും സതീശന്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു.
അതേസമയം "ഒരു കോടി രൂപ സുരേന്ദ്രന്‍ എടുത്തെന്ന് ധര്‍മ്മരാജന്‍ പറഞ്ഞുവെന്ന നിർണായക വെളിപ്പെടുത്തലുമായി തിരൂർ സതീശ് വീണ്ടും രംഗത്തെത്തിയിരുന്നു. എല്ലാ സത്യവും പറഞ്ഞാൽ ഒരുപാട് നേതാക്കൾ ബുദ്ധിമുട്ടേണ്ടിവരുമെന്നും സതീശ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.