എഡിഎമ്മിന്റെ മരണം: സിബിഐ അന്വേഷണത്തിൽ സർക്കാർ ഔദ്യോഗിക നിലപാടറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജൻ

ഏജൻസികൾ ഏതാണ് എന്നതല്ല വിഷയമെന്നും മന്ത്രി വ്യക്തമാക്കി
എഡിഎമ്മിന്റെ മരണം: സിബിഐ അന്വേഷണത്തിൽ സർക്കാർ ഔദ്യോഗിക നിലപാടറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജൻ
Published on


എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തിൽ സർക്കാർ ഔദ്യോഗിക നിലപാട് അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജൻ. നവീൻ ബാബുവിന്റെ ഭാര്യയുടെ സംശയങ്ങൾ ദൂരീകരിക്കണം. ഏജൻസികൾ ഏതാണ് എന്നതല്ല വിഷയമെന്നും മന്ത്രി വ്യക്തമാക്കി. മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് ആണ് സർക്കാർ സ്വീകരിച്ചത്. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കുടുംബത്തിൻ്റെ എല്ലാ ആശങ്കയും പരിശോധിക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാകും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ നൽകിയ ഹർജിയിൽ ആണ് സർക്കാർ ഹൈക്കോടതിയിൽ നിലപാടറിയിക്കുക.

വയനാട് ചൂരൽമല ദുരന്തബാധിതർക്ക് കേന്ദ്ര സഹായം നൽകാത്തതിലും മന്ത്രി കെ. രാജൻ പ്രതികരിച്ചു. ദുരന്തത്തിൽ ഇതുവരെ കേന്ദ്ര സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടില്ല. എന്താണ് സഹായം പ്രഖ്യാപിക്കാത്തത് എന്നത് കേന്ദ്രം വ്യക്തമാക്കണം. നിരവധി കാരണങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാതെ വ്യക്തമായ മറുപടി നൽകണമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

വയനാടിനായുള്ള കേന്ദ്ര സഹായം ലഭിക്കാത്തതിൽ രാജ്യ വ്യാപകമായി സമരം നടക്കുന്നുണ്ട്. കേന്ദ്രത്തിന്റെ നിലപാടിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്ന് ജനങ്ങൾ സംശയിച്ചാൽ തെറ്റ് പറയാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് ആർക്കൊക്കെ പുനരധിവാസം സാധ്യമാക്കണമെന്നതിന്റെ ലിസ്റ്റ് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിക്കും. രണ്ട് ഘട്ടമായി പുനരധിവാസം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com