മനുഷ്യത്വത്തിൻ്റെ അന്തസത്ത ജനമനസില്‍ പ്രതിഫലിപ്പിക്കാനാകണം; ഓണാശംസകള്‍ നേര്‍ന്ന് കെ. സുധാകരന്‍

കള്ളവും ചതിയും ഇല്ലാത്ത സുന്ദരമായ നാടെന്ന മാവേലി സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നമ്മുടെ മനോഹരമായ കേരളത്തിൻ്റെ സൃഷ്ടി കൂടുതല്‍ അര്‍ത്ഥവത്താകുമെന്നും സുധാകരൻ പറഞ്ഞു
മനുഷ്യത്വത്തിൻ്റെ അന്തസത്ത ജനമനസില്‍ പ്രതിഫലിപ്പിക്കാനാകണം; ഓണാശംസകള്‍ നേര്‍ന്ന് കെ. സുധാകരന്‍
Published on

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് കെപിസിസി പ്രസിഡൻ്റെ കെ. സുധാകരന്‍. വര്‍ണ, വര്‍ഗ, ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒത്തൊരുമയോടെയും പ്രതീക്ഷയോടെയും ആഹ്ളാദത്തോടെയും ജീവിക്കുന്ന സുന്ദര കേരളമെന്ന ആശയമാണ് ഓണം പ്രകാശിപ്പിക്കുന്നത്. ആഴവും പരപ്പുമുള്ള ഈ ഗംഭീര ആശയം സ്വന്തം ജീവിതത്തിലേക്കും സമൂഹത്തിലേക്കും പ്രസരിപ്പിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വിസ്മരിച്ച് മനുഷ്യത്വത്തിൻ്റെ അന്തസത്ത ജനമനസില്‍ പ്രതിഫലിപ്പിക്കാന്‍ ഈ മഹത്തായ ദിനം നാം ഉപയോഗപ്പെടുത്തണം. കള്ളവും ചതിയും ഇല്ലാത്ത സുന്ദരമായ നാടെന്ന മാവേലി സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നമ്മുടെ മനോഹരമായ കേരളത്തിൻ്റെ സൃഷ്ടി കൂടുതല്‍ അര്‍ത്ഥവത്താകും. ദുരന്തമുഖത്ത് നിന്നും അതിജീവന വഴി തേടുന്ന വയനാട്ടിലെ ജനതയെ ചേര്‍ത്ത് നിര്‍ത്തികൊണ്ടുള്ള നന്മയുടെ സന്ദേശം പകരുന്നത് കൂടിയാകണം നമ്മുടെ ഇത്തവണത്തെ ഓണമെന്നും കെ. സുധാകരന്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com