
കൃത്യമായ ഇടവേളകളിൽ പുനസംഘടന പൂർത്തിയാക്കുന്നത് ബിജെപി മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പാര്‍ട്ടിയുടെ ബൂത്തുതലം മുതല്‍ അഖിലേന്ത്യ തലം വരെ പുനഃസംഘടന നടത്താറുണ്ട്. പാര്‍ട്ടിക്കകത്ത് മാറ്റങ്ങളുണ്ടാകാറുണ്ട്. മാറ്റത്തെ എപ്പോഴും സ്വാഗതം ചെയ്തിട്ടേയുള്ളു. എല്ലാ സംഘടനാ തെരഞ്ഞെടുപ്പുകളും പൂര്‍ത്തിയായി. സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. നാളത്തെ യോഗത്തിൽ അതെപ്പറ്റിയുള്ള കാര്യങ്ങൾ വിശദമായി പറയും. ഔദ്യോഗികമായി പറയേണ്ടത് സംസ്ഥാന വരണാധികാരിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എത്ര പേര്‍ക്ക് വേണമെങ്കിലും നോമിനേഷന്‍ കൊടുക്കാം. സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ തനിക്ക് അവകാശമില്ല. നാളെയാണ് സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. നാളെ വിപുലമായ സംസ്ഥാന പ്രതിനിധി സമ്മേളനം വിളിച്ചിട്ടുണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരൻ ചുമതലയേൽക്കുമെന്ന തീരുമാനത്തിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. ബിജെപി സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായക കോര്‍ കമ്മിറ്റി യോഗം ഇന്ന് നടക്കാനിരിക്കേയാണ് അപ്രതീക്ഷിത തീരുമാനം. കോര്‍ കമ്മിറ്റിയില്‍ ദേശീയ നേതൃത്വമാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചത്. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.